സംസ്ഥാനത്തെ ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി അവസാനിക്കും. നീണ്ട 52 ദിവസത്തിന് ശേഷം ഇന്ന് അർദ്ധരാത്രിയോടെ ബോട്ടുകൾ കടലിലേക്ക് ഇറങ്ങും. പുത്തൻ പെയിന്റടിച്ചും അറ്റകുറ്റപ്പണി നടത്തിയും തയ്യാറായിട്ടുള്ള 3500 ഇൽ അധിക യന്ത്രവൽകൃത ബോട്ടുകളാണ് ഇന്ന് കടലിലിറക്കുന്നത്.
പരമ്പരാഗത ത്സ്യത്തൊഴിലാളികൾക്ക് ട്രോളിങ് നിരോധന കാലയളവിൽ കടലിൽ പോകുന്നതിന് തടസ്സമില്ലെങ്കിലും മത്സ്യത്തിന്റെ ലഭ്യതയിൽ ഇത്തവണ വലിയ കുറവാണ് രേഖപ്പെടുത്തിയത ഇത് മീനിൻ്റെ വില ഗണ്യമായി വർധിക്കാനും കാരണമായി. ട്രോളിങ് നിരോധനം അവസാനിക്കുന്നതോടെ ആവശ്യാനുസൃതം മത്സ്യം ലഭിക്കുകയും നിലവിലെ വില.
Read more
അതേസമയം കനത്ത മഴയും ഉയർന്ന തിരമാലകളും കാലാവസ്ഥാകേന്ദ്രത്തിന്റെ മുന്നറിയിപ്പുകളും തൊഴിലാളികളിൽ ആശങ്ക ഉയർത്തുന്നുണ്ട്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യുന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. അതോടൊപ്പം പടിഞ്ഞാറൻ -വടക്കു പടിഞ്ഞാറൻ കാറ്റ് അടുത്ത 2 -3 ദിവസം ശക്തമായി തുടരാൻ സാധ്യതയെന്നും അറിയിപ്പുണ്ട്.