വി സി നിയമനം; പ്രതിനിധിയെ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കും, ഗവര്‍ണറുടെ അധികാരം കുറയ്ക്കുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

വി സി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം കുറയ്ക്കുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. വി സി നിയമന സമിതിയുടെ ഘടന മാറ്റും. ഇതു സംബന്ധിച്ചുള്ള ബില്‍ നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന തരത്തിലേക്ക് അധികാരം പരിമിതപ്പെടുത്തുന്നതിനുള്ള ബില്ലിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്.

സെര്‍ച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം മൂന്നില്‍ നിന്ന് അഞ്ചാക്കി മാറ്റാനും മന്ത്രിസഭ തീരുമാനിച്ചു. നിവില്‍ ഗവര്‍ണറുടെ നോമിനി, യുജിസി നോമിനി, സര്‍വകലാശാലകളുടെ നോമിനി എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയാണുള്ളത്. ഇതിന് പുറമെ സര്‍ക്കാരിന്റെ നോമിനിയും, ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ വൈസ് ചെയര്‍മാനും പുതുക്കിയ സമിതിയില്‍ ഉണ്ടാകും.

നിയമപരിഷ്‌കാര കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ശുപാര്‍ശ കൂടി പരിഗണിച്ചാണ് പുതിയ ബില്ലിന് രൂപം നല്‍കിയിരിക്കുന്നത്. ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയെങ്കിലും നിയമസഭ പാസ്സാക്കി ഗവര്‍ണര്‍ ഒപ്പിടുന്നതോടെ മാത്രമേ നിയമം പ്രാബല്യത്തില്‍ വരൂ. കഴിഞ്ഞ ദിവസമാണ് ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്‍ ഇത്തരമൊരു ശിപാര്‍ശ സമര്‍പ്പിച്ചത്.

Read more

മുഖ്യമന്ത്രിയെ സര്‍വ്വകലാശാലകളുടെ വിസിറ്ററായി നിയമിക്കണമെന്നും ഓരോ സര്‍വ്വകലാശാലകള്‍ക്കും വെവ്വേറെ ചാന്‍സലറെ നിയമിക്കണമെന്നും ശുപാര്‍ശയില്‍ പറഞ്ഞിരുന്നു.