കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും റാഗിങ് പരാതി, അടിയന്തരയോഗം വിളിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും റാഗിങ് ആരോപണം. മൂന്ന് ഒന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിന് പരാതി നല്‍കി. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മാനസികമായി പീഡിപ്പിച്ചെന്നാണ് പരാതി. പരാതിയില്‍ ഡോക്ടര്‍മാരുടെ 3 അംഗ സമിതി അന്വേഷണം ആരംഭിച്ചു. മെഡിക്കല്‍ കോളജില്‍ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ 15ാം തിയതിയായിരുന്നു സംഭവം. ഹോസ്റ്റല്‍ ഹാളില്‍ ഉറങ്ങി കിടക്കുകയായിരുന്ന ജൂനിയര്‍ വിദ്യാര്‍ത്ഥികളെ പുലര്‍ച്ചെ മൂന്ന് മണിയോടെ എഴുന്നേല്‍പ്പിച്ച് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മുറിയിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് മാനസികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.

ത്തെ മെഡിക്കല്‍ കോളജിലെ പീഡനം സഹിക്കാന്‍ കഴിയാതെ ഓര്‍ത്തോ വിഭാഗം പി.ജി വിദ്യാര്‍ത്ഥി പഠനം അവസാനിപ്പിച്ചിരുന്നു. രണ്ട് സീനിയര്‍ വിദ്യാര്‍ത്ഥികളെ സംഭവത്തില്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തിട്ടുണ്ട്.

അതേസമയം എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ വാര്‍ഡന്‍ ബൂട്ടിട്ട് ചവിട്ടി എന്നാരോപിച്ച് മെഡിക്കല്‍ കോളജില്‍ ഇന്നലെ വിദ്യാര്‍ത്ഥി പ്രതിഷേധം നടന്നു. ഹോസ്റ്റല്‍ ചീഫ് വാര്‍ഡനായ ഡോക്ടര്‍ സന്തോഷ് കുര്യാക്കോസിനെതിരെയാണ് പരാതി. ഹോസ്റ്റലില്‍ കിടന്നുറങ്ങുകയായിരുന്ന രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയെ ചവിട്ടുകയും ഡ്യൂട്ടിക്ക് പോകാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

Read more

സംഭവത്തില്‍ വാര്‍ഡനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. നടപടിയെടുത്തില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.