പെൻഷൻ പ്രായവർദ്ധന പിൻവലിച്ച ഉത്തരവ് പുറത്തിറങ്ങി

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കി വര്‍ധിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ മരവിപ്പിച്ചതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട ഉത്തരവിറങ്ങി. പെൻഷൻ പ്രായം ഉയർത്തിയതിനെതിരെ ഡിവൈഎഫ്ഐ ഉൾപ്പടെയുള്ള യുവജന സംഘടനകളും പ്രതിപക്ഷവും സ്വന്തം പാർട്ടിയിൽ ഉള്ളവരും തന്നെ രംഗത്തെത്തിയതിന് പിന്നാലെയാണ് ഇത്തരത്തിൽ പെൻഷൻ പ്രായം ഉയർത്തില്ല എന്ന രീതിയിൽ ഉള്ള ഉത്തരവ് പുറത്ത് വന്നത്.

പ്രതിപക്ഷത്ത് നിന്നും മാത്രമല്ല സ്വന്തം മുന്നണിയിൽ നിന്ന് വരെ ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉണ്ടായി. പെൻഷൻ പ്രായം ഉയർത്തിയതിനെതിരെ ഡിവൈഎഫ്ഐ ഉൾപ്പടെയുള്ള യുവജന സംഘടനകളും പ്രതിപക്ഷവും രംഗത്തെത്തിയതിന് പിന്നാലെയാണ് നടപടി സ്വീകരിക്കുന്നതിലേക്ക് സർക്കാർ എത്തിയത്.

പാര്‍ട്ടിയില്‍ ആലോചിക്കാതെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം കൂട്ടിയതിലെ കടുത്ത അതൃപ്തി പരസ്യമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അടക്കം നേരത്തെ രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെ ഇത്തരമൊരു ഉത്തരവ് ഇറങ്ങിയത് എങ്ങനെയെന്നു പരിശോധിക്കുമെന്നും സെക്രട്ടറി പറഞ്ഞു.