തിരുവനന്തപുരം കിളിമാനൂരില്‍ ദമ്പതിമാരെ മുന്‍ സൈനികന്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. കിളിമാനൂര്‍ പനപ്പാംകുന്ന് സ്വദേശി ശശി ആണ് ദമ്പതിമാരെ അവരുടെ വീട്ടിലെത്തി പെട്രോള്‍ ഒഴിച്ച് കത്തിച്ചത്.
സംഭവത്തില്‍ പള്ളിക്കല്‍ സ്വദേശി പ്രഭാകര പിള്ള (60), വിമലകുമാരി (55) എന്നിവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇരുവരേയും പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമിച്ച ശശിക്കും പൊള്ളലേറ്റിട്ടുണ്ട്. ഇയാളുടെ പരിക്കും ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു.
Read more
സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമത്തിലേക്ക് നയിച്ചതെന്നാണ് സൂചന. പെട്രോളുമായി വീട്ടിലെത്തിയ ശശി, പ്രഭാകര പിള്ളയുടെയും വിമലകുമാരിയുടേയും ദേഹത്ത് ഒഴിക്കുകയായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.