എല്ലാ തരം വർഗീയതയും അക്രമവും നേരിടേണ്ടതാണ്, പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റിൽ രാഹുൽ ഗാന്ധി

രാജ്യത്തെ പതിനൊന്ന് സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ നടന്ന എന്‍ഐഎ റെയ്ഡുകളും അറസ്റ്റുമായി ബന്ധപ്പെട്ട് പ്രതികരണം അറിയിച്ച് രാഹുൽ ഗാന്ധി. എല്ലാ തരം വർഗീയതയും അക്രമവും നേരിടേണ്ടതാണെന്ന് രാഹുൽ പറഞ്ഞത്. ഭാരത് ജോടോ യാത്ര തൃശൂർ ജില്ലയിൽ പ്രവേശിച്ചതിന്റെ ഭാഗമായി നടന്ന വാർത്ത സമ്മേളനത്തിലാണ് രാഹുൽ പ്രതികരണത്തെ അറിയിച്ചത്.

കേരളം ഉള്‍പ്പടെ രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീട്ടിലുമായി പുലര്‍ച്ചെ മുതല്‍ എന്‍ഐഎ നടത്തിയ റെയ്ഡ്. കേരളത്തിനുപുറമെ തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന, യുപി തുടങ്ങിയ ഇടങ്ങളിലുമാണ് റെയ്ഡ്. ഇഡിയുമായി ചേര്‍ന്നാണ് പരിശോധന നടത്തിയത്.

റെയ്ഡില്‍ നേതാക്കളടക്കം നൂറ് പേരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. പോപ്പുലര്‍ഫ്രണ്ട് ദേശീയ ചെയര്‍മാന്‍, ദേശീയ സെക്രട്ടറി, സംസ്ഥാനപ്രസിഡന്റ് എന്നിവരെ മലപ്പുറത്തുനിന്ന് കസ്റ്റഡിയിലെടുത്തു. സംസ്ഥാനകമ്മിറ്റി ഓഫീസിലെ മുന്‍ അക്കൗണ്ടന്റിനേയും മലപ്പുറത്തുനിന്ന് കസ്റ്റഡിയിലെടുത്തു.

പോപ്പുലര്‍ഫ്രണ്ട് സംസ്ഥാനസമിതി അംഗത്തേയും എസ്ഡിപിഐ സംസ്ഥാനസെക്രട്ടറിയേയും തൃശൂരില്‍ നിന്നും എസ്ഡിപിഐ ജില്ലാനേതാക്കളടക്കം മൂന്നുപേരെ കോട്ടയം ജില്ലയില്‍നിന്നും കസ്റ്റഡിയിലെടുത്തു. കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫിസിലും ജില്ലാ കമ്മിറ്റി ഓഫിസുകളിലും നടത്തിയ പരിശോധനയില്‍ നാല് മൊബൈലും പെന്‍ഡ്രൈവും ലഘുലേഖകളും പിടിച്ചെടുത്തു.