അമ്മയുടെ മടിയിലിരുന്ന കുഞ്ഞിനെ തെരുവുനായ കടിച്ചു; കുട്ടിയുടെ മുഖത്ത് സാരമായ പരിക്ക്

മലപ്പുറത്ത് അമ്മയുടെ മടിയിലിരുന്ന കുഞ്ഞിന് നേര്‍ക്ക് തെരുവുനായയുടെ ആക്രമണം. നാലു വയസുകാരിയുടെ മുഖത്താണ് നായയുടെ കടിയേറ്റത്. സാരമായി പരുക്കേറ്റ കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കല്ലിങ്ങല്‍ അബ്ദുള്ളക്കുട്ടിയുടെ മകള്‍ അമറിന്‍ മറിയത്തിന് നേര്‍ക്കാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. കുട്ടി വീടിന് മുന്നില്‍ അമ്മയുടെ മടിയിലിരിക്കുകയായിരുന്നു. ഇതിനിടെ പാഞ്ഞുവന്ന തെരുവുനായ ആക്രമിക്കുകയായിരുന്നു.

തെരുവുനായ ബൈക്കിലിടിച്ച് അപകടം; വ്യാപാരി മരിച്ചു

പത്തനംതിട്ടയില്‍ തെരുവുനായ ബൈക്കിലിടിച്ച് അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. ഇലവുംതിട്ട സ്വദേശി വി കെ രാജുവാണ് മരിച്ചത്.

Read more

സെപ്റ്റംബര്‍ ഏഴിന് രാത്രിയാണ് അപകടമുണ്ടായത്. രാത്രി കടയടച്ച് പോകും വഴിയാണ് രാജു സഞ്ചരിച്ച ബൈക്കില്‍ തെരുവുനായ ഇടിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു രാജു.