ആലുവയില്‍ അതിഥി തൊഴിലാളികളുടെ ഒന്‍പത് വയസുള്ള മകളെ പീഡിപ്പിച്ച കേസിലെ പ്രതി മലയാളിയെന്ന് പൊലീസ്. ഇയാള്‍ തിരുവനന്തപുരം സ്വദേശിയാണെന്നാണ് ലഭിക്കുന്ന വിവരം. ഇയാളുടെ ദൃശ്യങ്ങള്‍ പൊലീസ് പുറത്ത് വിട്ടിരുന്നു. ഇതില്‍ നിന്നാണ് പ്രതി തിരുവനന്തപുരം സ്വദേശിയാണെന്ന് പൊലീസ് കണ്ടെത്തിയത്.
പീഡനത്തിനിരയായ പ്രതിയെ പെണ്‍കുട്ടിയും ദൃക്‌സാക്ഷിയും തിരിച്ചറിഞ്ഞിട്ടുണ്ട്. അലഞ്ഞ് നടക്കുന്ന സ്വഭാവക്കാരനാണ് പ്രതിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഇയാള്‍ മൊബൈല്‍ഫോണ്‍ മോഷണം ഉള്‍പ്പെടെയുള്ള നിരവധി കേസുകളിലെ പ്രതിയാണെന്നും വിവരമുണ്ട്. പ്രതിയെ ഉടന്‍ പിടികൂടാനാകുമെന്നാണ് പൊലീസ് നിഗമനം.
Read more
ചാത്തന്‍ പുറത്ത് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ദാരുണ സംഭവമുണ്ടായത്. മാതാപിതാക്കള്‍ക്ക് ഒപ്പം ഉറങ്ങിയ കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ അന്വേഷണം തുടങ്ങി. പിന്നീട് നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. സമീപത്തെ പാടത്തു നിന്നും പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് വസ്ത്രങ്ങളില്ലാത്ത നിലയില്‍ കുട്ടിയെ കണ്ടെത്തിയത്.