'ശബരിമല റോഡ് വികസന പദ്ധതിക്ക് 407.8 കോടി അനുവദിച്ചു'; എൽഡിഎഫ് സർക്കാർ ഇതുവരെ നൽകിയത് 1515.04 കോടിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ശബരിമല റോഡ് വികസന പദ്ധതിക്ക് 407.8 കോടി രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പ്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ആണ് ഇക്കാര്യം അറിയിച്ചത്. ശബരിമല റോഡ് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 407.8 കോടി രൂപയുടെ റോഡ് വികസന പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ശബരിമല തീര്‍ത്ഥാടനം സുഗമമായി സംഘടിപ്പിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് എല്ലാ ശ്രമങ്ങളും തുടരുമെന്നും മന്ത്രി കുറിച്ചു. 91 റോഡുകളുടെ നവീകരണത്തിനാണ് ഭരണാനുമതി നല്‍കിയതെന്നും
2021ൽ അധികാരത്തിൽ വന്ന LDF സര്‍ക്കാർ ഇതുവരെ ശബരിമല റോഡ് വികസന പദ്ധതികള്‍ക്ക് മാത്രമായി 1515.04 കോടി രൂപയാണ് അനുവദിച്ചതെന്നും മന്ത്രി അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

ശബരിമല റോഡ്
വികസന പദ്ധതിക്ക്
407.8 കോടി രൂപ…
ശബരിമല റോഡ് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 407.8 കോടി രൂപയുടെ റോഡ് വികസന പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കി. 91 റോഡുകളുടെ നവീകരണത്തിനാണ് ഭരണാനുമതി നല്‍കിയത്.
2021ൽ അധികാരത്തിൽ വന്ന LDF സര്‍ക്കാർ ഇതുവരെ ശബരിമല റോഡ് വികസന പദ്ധതികള്‍ക്ക് മാത്രമായി 1515.04 കോടി രൂപയാണ് അനുവദിച്ചത്.
ശബരിമല തീര്‍ത്ഥാടനം സുഗമമായി സംഘടിപ്പിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് എല്ലാ ശ്രമങ്ങളും തുടരും.

Read more