'എത്ര പെരുന്നല്ലിക്കാ തളം വെച്ചാലും ആ ജാതി ഭ്രാന്ത് മാറില്ല , കാരണം മുരളി ലക്ഷണമൊത്ത സഖാവാണ്'; രാഹുല്‍ മാങ്കൂട്ടത്തില്‍

നിയമസഭയില്‍ യുഡിഎഫ് എംഎല്‍എമാരുടെ ജയ്ഭീം മുദ്രാവാക്യത്തെ പരിഹസിച്ച സിപിഎം എംഎല്‍എ മുരളി പെരുന്നെല്ലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. മുരളി സഖാവെ, ‘ജയ് ഭീം ഏതെങ്കിലും പാലത്തിന്റെ ബീമല്ല, അത് ഇന്ത്യാ മഹാരാജ്യത്തിന്റെയും , ഭരണഘടനയുടെയും, ജനാധിപത്യത്തിന്റെയും, മതേതരത്വത്തിന്റെയും എല്ലാം ഉറപ്പുള്ള ബീമാണ്. മുരളി പെരുന്നല്ലിക്ക് എത്ര പെരുന്നല്ലിക്കാ തളം വെച്ചാലും ആ ജാതി ഭ്രാന്ത് മാറില്ല , കാരണം മുരളി ലക്ഷണമൊത്ത സഖാവാണ് എന്നും രാഹുല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മുരളിയിലോ, സജി ചെറിയാനിലോ മാത്രം പരിചിതമായതല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈ അംബേദ്ക്കര്‍ വിരുദ്ധതയും, ഭരണഘടനാ വിരോധവും, ഡാങ്കേ തൊട്ട് ഇഎംഎസ് വരെ അത് ഒരു പ്രത്യയശാസ്ത്രമായി കൊണ്ട് നടന്നവരാണ്. അതില്‍ അതിരൂക്ഷവും ആഴത്തില്‍ വേരുകളുള്ളതുമായ സവര്‍ണ്ണ ബോധം കൂടിയുണ്ട്. അതുകൊണ്ടാണല്ലോ 2022 വരെ ദളിതനെ കയറ്റാതിരുന്ന സവര്‍ണ്ണക്ഷേത്രമായി പോളിറ്റ് ബ്യൂറോ മാറിയതെന്നും അദ്ദേഹം പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

‘ജയ് ഭീം ‘ എന്ന് UDF MLA മാര്‍ വിളിച്ച് കേള്‍ക്കുമ്പോള്‍ അത് ഏത് ‘പാലത്തിന്റെ ബീം’ ആണെന്നുള്ള ചോദ്യം ചോദിച്ചിരിക്കുന്നത് CPIM ന്റെ MLA മുരളി പെരുന്നെല്ലിയാണ്. അതും ആ ചോദ്യം ചോദിച്ചിരിക്കുന്നത് അംബേദ്ക്കര്‍ തയ്യാറാക്കിയ ഭരണഘടനയുടെ 326 മത് ആര്‍ട്ടിക്കിള്‍ പ്രകാരം നടന്ന തിരഞ്ഞെടുപ്പില്‍ മത്സരിച്ച്, ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത്, ഭരണഘടന പ്രകാരം സമ്മേളിച്ച നിയമസഭാ സമ്മേളനത്തില്‍ ഇരുന്നുകൊണ്ടാണ് ഈ അധിക്ഷേപം.

മുരളിയിലോ , സജി ചെറിയാനിലോ മാത്രം പരിചിതമായതല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈ അംബേദ്ക്കര്‍ വിരുദ്ധതയും, ഭരണഘടനാ വിരോധവും , ഡാങ്കേ തൊട്ട് EMS വരെ അത് ഒരു പ്രത്യയശാസ്ത്രമായി കൊണ്ട് നടന്നവരാണ്. അതില്‍ അതിരൂക്ഷവും ആഴത്തില്‍ വേരുകളുള്ളതുമായ സവര്‍ണ്ണ ബോധം കൂടിയുണ്ട്. അതുകൊണ്ടാണല്ലോ 2022 വരെ ദളിതനെ കയറ്റാതിരുന്ന സവര്‍ണ്ണക്ഷേത്രമായി പോളിറ്റ് ബ്യൂറോ മാറിയത്.

മുരളി സഖാവെ, ‘ജയ് ഭീം ഏതെങ്കിലും പാലത്തിന്റെ ബീമല്ല, അത് ഇന്ത്യാ മഹാരാജ്യത്തിന്റെയും , ഭരണഘടനയുടെയും, ജനാധിപത്യത്തിന്റെയും, മതേതരത്വത്തിന്റെയും എല്ലാം ഉറപ്പുള്ള ബീമാണ്.. മുരളി പെരുന്നല്ലിക്ക് എത്ര പെരുന്നല്ലിക്കാ തളം വെച്ചാലും ആ ജാതി ഭ്രാന്ത് മാറില്ല , കാരണം മുരളി ലക്ഷണമൊത്ത സഖാവാണ്.