'കെ. കരുണാകരൻ്റെ ശൈലിയാണ് പിണറായിക്ക്'; മുഖ്യമന്ത്രിയെ വാഴ്ത്തി മുരളീധരന്‍

എല്ലാ വിഭാഗങ്ങളെയും ഒരുമിച്ച് കൊണ്ടു പോയ കെ. കരുണാകരൻ്റെ ശൈലിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കോൺ​ഗ്രസ് നേതാവ് കെ. മുരളീധരൻ.

ജാതി മത വിഭാഗങ്ങളെ ഒരുമിച്ച് കൊണ്ടു പോകാനുള്ള അസാധാരണ ശേഷി പിണറായിക്ക് ഉണ്ടെന്നും ഏത് നിലപാടും സ്വീകരിക്കാന്‍ കഴിവുള്ളയാളാണ് പിണറായിയെന്നും അദ്ദേഹം പറഞ്ഞു.

കരുണാകരനു ശേഷം ആ അഭ്യാസങ്ങൾ വഴങ്ങുന്നത് പിണറായി വിജയനാണെന്നും മുരളീധരന്‍ തിരുവനന്തപുരം ഡിസിസി നേതൃക്യാമ്പില്‍ പറഞ്ഞു.

കോൺ​ഗ്രസിന് പാർട്ട് ടൈം ജോലിക്കാരെ വേണ്ടെന്നും മുഴുവൻ സമയ പ്രവർത്തകരെ മതിയെന്നും കെ. മുരളീധരൻ പറഞ്ഞു.

അച്ചടക്കം താനുൾപ്പെടെ എല്ലാവർക്കും ബാധകമാണ്. തിഞ്ഞെടുപ്പ് വരുമ്പോൾ സ്ഥാനാർത്ഥിയെ പാര വയ്ക്കുന്ന ആളുകൾ പാർട്ടിക്ക് വേണ്ടെന്നും അദേഹം കൂട്ടിചേർത്തു.

കോൺഗ്രസിൻ്റെ ഭരണഘടന തന്നെ സെമി കേഡർ ആണ്. എന്നാൽ പ്രത്യേക യോഗങ്ങൾ വിളിച്ചുള്ള സെമി കേഡർ അല്ല ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.

നർക്കോട്ടിക്ക് പരാമർശത്തിൽ ബിഷപ്പിനെ പിന്തുണയ്ക്കുന്നത് സ്റ്റാന്‍ സ്വാമിയെ കൊന്നവരാണ്. ബിജെപിയെ വളര്‍ത്താന്‍ ശ്രമിക്കുന്നത് സിപിഎമ്മെന്നും കെ.മുരളീധരന്‍ വിമർശിച്ചു.