അടിതടകള്‍ പഠിച്ച് ജേക്കബ് തോമസ്; ബ്ലാക്ക്‌ബെല്‍റ്റില്‍ മൂന്നാം ഡിഗ്രി

കൊ​ണ്ടും കൊ​ടു​ത്തും സ​ർ​ക്കാ​റി​നെ​യും രാ​ഷ്​​ട്രീ​യ​നേ​തൃ​ത്വ​ങ്ങ​ളെ​യും എ​തി​രി​ട്ട്​ മു​ന്നോ​ട്ടു​പോ​കു​ന്ന ജേ​ക്ക​ബ്​ തോ​മ​സ്​ സ​ർ​വ അ​ട​വും ത​ട​യും പ​ഠി​ച്ചി​ട്ടാ​ണ്​ ഇൗ ​പ​ണി​ക്കി​റ​ങ്ങി​യ​തെ​ന്ന്​ എ​ത്ര ​പേ​ർ​ക്ക്​ അ​റി​യാം? ക​രാ​െ​ട്ട പ​ഠ​നം തു​ട​ങ്ങി​യി​ട്ട്​ വ​ർ​ഷം 37 ക​ഴി​ഞ്ഞു. ബ്ലാ​ക്ക്​​​ബെ​ൽ​റ്റ്​ കി​ട്ടി​യി​ട്ടും നി​ർ​ത്തി​യി​ല്ല. പ​ഠി​ച്ചു​പ​ഠി​ച്ച്​ ഇ​പ്പോ​ൾ ബ്ലാ​ക്ക്​​ബെ​ൽ​റ്റി​​െൻറ മൂ​ന്നാം ​ഡി​ഗ്രി​യും ഇൗ ​െ​എ.​പി.​എ​സു​കാ​ര​ന്​ സ്വ​ന്തം. ക​രാ​െ​ട്ട പ​ഠ​നം തു​ട​രാ​ൻ ത​ന്നെ​യാ​ണ്​ തീ​രു​മാ​നം.

ക​ഴി​ഞ്ഞ​ദി​വ​സം കൊ​ച്ചി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ്​ ജ​പ്പാ​നി​ലെ ഒ​ഖി​നാ​വ ആ​സ്​​ഥാ​ന​മാ​യ പ്ര​മു​ഖ ക​രാ​െ​ട്ട സം​ഘ​ട​ന​യി​ൽ​നി​ന്ന്​ ബ്ലാ​ക്ക്​​ബെ​ൽ​റ്റി​​െൻറ മൂ​ന്നാം ഡി​ഗ്രി ജേ​ക്ക​ബ്​ തോ​മ​സ്​ ഏ​റ്റു​വാ​ങ്ങി​യ​ത്. സം​ഘ​ട​ന​യു​ടെ ദേ​ശീ​യ ചെ​യ​ർ​മാ​ൻ കൂ​ടി​യാ​ണ്​ ഇ​ദ്ദേ​ഹം. 1981ൽ ​വെ​ള്ളാ​യ​ണി കാ​ർ​ഷി​ക കോ​ള​ജി​ൽ ബി.​എ​സ്​​സി അ​ഗ്രി​ക​ൾ​ച്ച​റി​ന്​ പ​ഠി​ക്കു​േ​മ്പാ​ഴാ​ണ്​ ജേ​ക്ക​ബ്​ തോ​മ​സ്​ കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ക​രാ​െ​ട്ട അ​ഭ്യ​സി​ച്ചു​തു​ട​ങ്ങി​യ​ത്. കോ​ള​ജി​​െൻറ ടെ​റ​സാ​യി​രു​ന്നു ക്ലാ​സ്​ മു​റി. വി​ദ്യാ​ഭ്യാ​സം ഡ​ൽ​ഹി​യി​ലേ​ക്ക്​ നീ​ണ്ട​പ്പോ​ൾ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ൽ​ത​ന്നെ പ​രി​ശീ​ല​ക​നെ വെ​ച്ച്​ അ​വി​ടെ​യും പ​ഠ​നം തു​ട​ർ​ന്നു. ക​ണ്ണൂ​ർ എ​സ്.​പി​യാ​യി​രു​ന്ന​പ്പോ​ഴും കൊ​ച്ചി സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​റാ​യി​രു​ന്ന​പ്പോ​ഴും ക​രാ​െ​ട്ട പ​ഠ​നം മു​ട​ക്കി​യി​ല്ലെ​ന്ന്​ ജേ​ക്ക​ബ്​ തോ​മ​സ്​ ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു. ക​രാ​െ​ട്ട​യോ​ടു​ള്ള അ​ട​ങ്ങാ​ത്ത ക​മ്പ​മാ​ണ്​ ​െഎ.​പി.​എ​സി​ലേ​ക്ക്​ വ​രാ​നു​ള്ള പ്ര​ധാ​ന കാ​ര​ണ​വും. കൊ​ച്ചി​യി​ൽ ജോ​ലി ചെ​യ്യു​േ​മ്പാ​ഴാ​ണ്​ അ​ന്താ​രാ​ഷ്​​​ട്ര ക​രാ​െ​ട്ട സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​ത്. ക​രാ​െ​ട്ട മു​റ​ക​ളും സൂ​ത്ര​വി​ദ്യ​ക​ളും പ​ല​തും അ​റി​യാ​മെ​ങ്കി​ലും അ​തൊ​ന്നും പ്ര​യോ​ഗി​ക്കേ​ണ്ടി​വ​ന്നി​ട്ടി​ല്ലെ​ന്നും ജേ​ക്ക​ബ്​ തോ​മ​സ്​ പ​റ​യു​ന്നു.

ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ അ​ച്ച​ട​ക്കം, ഏ​കാ​ഗ്ര​ത, ആ​ത്​​മ​വി​ശ്വാ​സം, ഏ​ത്​ പ്ര​തി​സ​ന്ധി​യെ​യും നേ​രി​ടാ​നു​ള്ള മ​നോ​ധൈ​ര്യം, ഒ​ന്നി​നെ​യും ഭ​യ​പ്പെ​ടാ​തി​രി​ക്കാ​നു​ള്ള മ​ന​ക്ക​രു​ത്ത്… ഇ​തൊ​ക്കെ​യാ​ണ്​ നാ​ല്​ പ​തി​റ്റാ​ണ്ടി​നോ​ട​ടു​ക്കു​ന്ന ക​രാ​െ​ട്ട പ​ഠ​നം ത​നി​ക്ക്​ ന​ൽ​കി​യ​തെ​ന്നും അ​ദ്ദേ​ഹം സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. സം​ഘ​ട​ന​യു​ടെ ആ​ഗോ​ള പ്ര​സി​ഡ​ൻ​റ്​ ഹാ​ൻ​ഷി മി​നോ​രു ഹി​ഗ​യു​ടെ പു​ത്ര​ൻ കോ​യു ഹി​ഗ​യാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം ജേ​ക്ക​ബ്​ തോ​മ​സി​ന്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ സ​മ്മാ​നി​ച്ച​ത്. വി.​എ. ന​സീ​റാ​ണ്​ ഇ​ന്ത്യ​യി​ൽ സം​ഘ​ട​ന​യു​ടെ മു​ഖ്യ പ​രി​ശീ​ല​ക​ൻ.