'അഞ്ച് വര്‍ഷത്തോളം നമ്മള്‍ പ്രണയിച്ചതല്ലേ..'; ധനുഷ്-ഐശ്വര്യ വിവാഹത്തിന് ശേഷം പ്രചരിച്ച സിമ്പുവിന്റെ ലീക്ഡ് കോള്‍

സുഹൃത്തുക്കളെ പോലെ പെരുമാറുമെങ്കിലും ധനുഷും സിമ്പുവും തമ്മില്‍ വര്‍ഷങ്ങളായി അത്ര സൗഹൃദത്തില്‍ അല്ല എന്നാണ് കോളിവുഡിലെ സംസാരം. വിവാദമായൊരു ഓഡിയോ ക്ലിപ്പ് ആണ് ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം. 2004ല്‍ ധനുഷും ഐശ്വര്യ രജിനികാന്തും വിവാഹിതരായപ്പോള്‍ ആയിരുന്നു സിമ്പുവിന്റെ ഒരു ഓഡിയോ ക്ലിപ്പ് പുറത്തുവന്നത്.

ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ധനുഷും ഐശ്വര്യയും വിവാഹിതരായത്. എന്നാല്‍ ധനുഷിനെ പ്രണയിക്കും മുമ്പ് ഐശ്വര്യ സിമ്പുവുമായി പ്രണയത്തിലായിരുന്നുവെന്ന വാര്‍ത്തകള്‍ അന്ന് പ്രചരിച്ചിരുന്നു. ധനുഷുമായുള്ള വിവാഹം ഉറപ്പിച്ച ശേഷം സിമ്പുവിനെ ഐശ്വര്യ ഒഴിവാക്കിയെന്നും അന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

ഇതിനിടെയാണ് സിമ്പുവിന്റെത് എന്ന തരത്തില്‍ ഒരു ഓഡിയോ ക്ലിപ്പ് പ്രചരിച്ചത്. ഐശ്വര്യയും സിമ്പുവും ഐശ്വര്യയുടെ അമ്മ ലതയും സംസാരിക്കുന്നതായാണ് വൈറല്‍ ക്ലിപ്പില്‍ ഉണ്ടായിരുന്നത്. അഞ്ച് വര്‍ഷത്തോളം നമ്മള്‍ പ്രണയിച്ചില്ലേ എന്നാണ് സിമ്പു ചോദിക്കുന്നത്.

വിവാഹം ഉറപ്പിച്ചുവെന്ന് പറഞ്ഞ ശേഷം ഒഴിവാക്കിയാല്‍ പോരായിരുന്നുവോ എന്നെല്ലാം സിമ്പു ഐശ്വര്യയോട് ചോദിക്കുന്നതും താരപുത്രി അതിനെല്ലാം പ്രതികരിക്കുന്നതും കേള്‍ക്കാം. ഡേറ്റിംഗ് അടക്കമുള്ള നിരവധി സ്വകാര്യ വിഷയങ്ങളും സംസാരിക്കുന്നുണ്ട്. എന്നാല്‍ ഈ ക്ലിപ്പ് വ്യാജമാണ് എന്നായിരുന്നു പിന്നീട് വന്ന റിപ്പോര്‍ട്ട്.

ക്ലിപ്പ് വ്യാജമാണെങ്കിലും അല്ലെങ്കിലും ഓഡിയോ പുറത്തിറങ്ങിയതിന് ശേഷം സിമ്പുവും ധനുഷും തമ്മിലുള്ള മത്സരം മറ്റൊരു തലത്തിലേക്ക് എത്തിയിരുന്നു. ഇരുവരും തങ്ങളുടെ സിനിമകളില്‍ പരസ്പരം ആക്രമിക്കുന്ന തരത്തില്‍ ഡയലോഗുകളും പാട്ടുകളും വരെ ഉള്‍പ്പെടുത്തിയിരുന്നതായും പറയപ്പെടുന്നു.

Read more

ഒരു ഘട്ടത്തില്‍ ധനുഷ് സിമ്പുവിന്റെ കരിയര്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ 2017ല്‍ സന്താനം അഭിനയിച്ച ‘സക്ക പോട് പോട് രാജ’ എന്ന സിനിമയുടെ പ്രമോഷനില്‍ ധനുഷും സിമ്പുവും ഒരുമിച്ച് പങ്കെടുത്തതോടെ അഭ്യൂഹങ്ങള്‍ക്ക് അറുതി വരികയായിരുന്നു.