കുഞ്ഞിനെ നഷ്ടപ്പെട്ടതോടെ വിഷാദത്തിലായി, എനിക്ക് നേരെ ഗോസിപ്പുകള്‍ നിറഞ്ഞു..: നടി രശ്മി

ഗര്‍ഭം അലസി പോയതിനെ തുടര്‍ന്ന് വിഷാദ രോഗത്തില്‍ അകപ്പെട്ടതിനെ കുറിച്ച് നടി രശ്മി ദേശായി. ഹിന്ദി ടെലിവിഷന്‍ താരമായ രശ്മി ‘ഉത്രന്‍’ എന്ന സീരിയലിലൂടെയാണ് ശ്രദ്ധ നേടുന്നത്. ഈ സീരിയലിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ച നന്ദിഷിനെയാണ് രശ്മി വിവാഹം ചെയ്തത്. എന്നാല്‍ പിന്നീട് ഇരുവരും പിരിയുകയായിരുന്നു.

കുഞ്ഞിനെ നഷ്ടപ്പെട്ടതാണ് വിവാഹ മോചനത്തിലേക്ക് നയിച്ചതെന്നാണ് രശ്മി തുറന്നു പറഞ്ഞിട്ടുണ്ട്. പ്രൊഫഷണലി താന്‍ നല്ല നിലയിലായിരുന്നു. ജോലിയുടെ കാര്യത്തില്‍ സത്യസന്ധയാണ്. ജോലി ചെയ്യുമ്പോള്‍ സന്തോഷം ലഭിക്കുമായിരുന്നു. സത്യത്തില്‍ ജോലി തന്നെയാണ് തന്നെ ഡിപ്രഷനില്‍ നിന്നും പുറത്ത് കടത്തിയത്.

അത് തനിക്ക് കൂടുതല്‍ കരുത്തും ജീവിതവും തന്നു. തന്റെ ജീവിതത്തില്‍ നടക്കുന്നതിനെ ജോലിയെ ബാധിക്കാന്‍ ഞാന്‍ അനുവദിച്ചിരുന്നില്ല. ഒരു വെബ് സൈറ്റാണ് നന്ദിഷിന്റെ പിആര്‍ കാര്യങ്ങള്‍ നോക്കിയത്. അതിലൊന്നും തനിക്ക് കുഴപ്പമില്ല. പക്ഷെ അവര്‍ നല്‍കിയത് ഏകപക്ഷീയമായ കഥകളായിരുന്നു.

തന്റെ വശമോ റിലേഷന്‍ഷിപ്പോ മറ്റൊരോടെങ്കിലും വിശദീകരിക്കണമെന്ന് തനിക്ക് തോന്നിയിരുന്നില്ല. പക്ഷെ തനിക്ക് നേരെ വിരല്‍ചൂണ്ടുന്ന ഒരുപാട് ഗോസിപ്പുകളുണ്ടായിരുന്നു. നന്ദിഷ് പൂര്‍ണമായും നിഷ്‌കളങ്കനാണ് എന്നായിരുന്നു പറഞ്ഞിരുന്നത്. അവന്റെ ഭാഗം മാത്രം നല്‍കി അവനെ നിഷ്‌കളങ്കനായി ചിത്രീകരിക്കുകയാണ്.

Read more

വിവാഹം എന്നത് രണ്ടു പേരുടേയും ഉത്തരവാദിത്തമാണ് എന്നാണ് രശ്മി പറയുന്നത്. 2012ല്‍ ആയിരുന്നു രശ്മിയും നന്ദിഷും വിവാഹിതരായത്. എന്നാല്‍ അധികം വൈകാതെ തന്നെ ഇരുവര്‍ക്കുമിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുകയായിരുന്നു. ഒടുവില്‍ 2016ല്‍ ഇരുവരും വിവാഹമോചിതരായി.