'എന്നെ കൊണ്ട് നിങ്ങള്‍ക്ക് കഞ്ഞി കുടിക്കാന്‍ വക കിട്ടുമെങ്കില്‍ സന്തോഷമേയുള്ളു'; ചര്‍ച്ചയായി സൂര്യയുടെ പോസ്റ്റ്

ബിഗ് ബോസ് സീസണ്‍ 3-യുടെ ഫൈനല്‍ റൗണ്ട് എപ്പിസോഡ് കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഫൈനല്‍ റൗണ്ടില്‍ എത്തിയില്ലെങ്കിലും ചെന്നൈയില്‍ നടന്ന പരിപാടിയില്‍ മത്സാര്‍ത്ഥിയായിരുന്ന സൂര്യ മേനോന്‍ പങ്കെടുത്തിരുന്നു. തുടക്കം മുതലേ സൂര്യക്ക് നേരെ സൈബര്‍ ആക്രമണം രൂക്ഷമായിരുന്നു. ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് സൂര്യ.

“”ഞാന്‍ ഓകെ ആണോ എന്ന് ചോദിച്ച് ഒത്തിരി മെസേജുകള്‍ വരുന്നുണ്ട്. നിങ്ങളുടെ സ്‌നേഹവും എന്റെ അച്ഛനും അമ്മയും ഉള്ളപ്പോള്‍ വെറേ എന്ത് വിഷമം വന്നാലും ഞാന്‍ ഹാപ്പി ആയിരിക്കും. അടുത്ത ചോദ്യം: ഒരു പേഴ്‌സണ്‍ ആയി പിക് കുറേപ്പേര്‍ ചോദിക്കുന്നു. ആളുമായി പിക് എടുത്തിട്ടില്ല. ഇനി ആരും ചോദിക്കില്ലെന്ന് വിശ്വസിക്കുന്നു. സുരക്ഷിതവും സന്തോഷവുമായിരിക്കു.””

“”ഇന്നലെ കൂടി എന്നെ മോശമാക്കി ചിത്രീകരിച്ച് യൂട്യൂബ് വീഡിയോസ് കണ്ടു. എന്റെ കണ്ടന്റ് കൊണ്ട് നിങ്ങള്‍ക്ക് കഞ്ഞി കുടിക്കാന്‍ വക കിട്ടുമെങ്കില്‍ സന്തോഷമേയുള്ളു”” എന്നാണ് സൂര്യ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആയി കുറിച്ചിരിക്കുന്നത്. അതേസമയം, രമ്യ പണിക്കറും സൂര്യയുമാണ് ഏറ്റവും ഒടുവില്‍ എലിമിനേറ്റ് ചെയ്യപ്പെട്ടവര്‍. മണിക്കുട്ടന്‍ ആണ് ബിഗ് ബോസ് സീസണ്‍ 3 വിജയി.

ബിഗ് ബോസ് ട്രോഫിയുമായി നില്‍ക്കുന്ന ചിത്രം നടന്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. രണ്ടാം സ്ഥാനം സ്ഥാനം നേടിയിരിക്കുന്നത് ഡിംപലാണ്. നാലാം സ്ഥാനം നേടിയിരിക്കുന്നത് റംസാന്‍ ആണ്. അനൂപ് ആണ് അഞ്ചാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. ആറാം സ്ഥാനത്ത് കിടലന്‍ ഫിറോസ്, ഏഴാമത് ഋതു എട്ടാമത് നോബി ഇങ്ങനെയാണ് മറ്റ് വിജയികള്‍.