സിനിമ പുരുഷ കേന്ദ്രീകൃതമല്ലേ, അതുപോലെ ടെലിവിഷന്‍ പരമ്പരകള്‍ സ്ത്രീകളുടേതാണ്: പ്രിയാ രാമന്‍

താന്‍ സീരിയലിലേക്ക് ചുവട്മാറ്റം നടത്തിയതിനെക്കുറിച്ച് തുറന്നു പറഞ്ഞ് നടി പ്രിയാ രാമന്‍. ഒരു മാധ്യവുമായുള്ള അഭിമുഖത്തിലാണ് താരം തന്റെ മനസ്സുതുറന്നത്.
സിനിമയില്‍ അഭിനയിക്കാത്തത് എന്തെന്ന് ചോദ്യം പലരും ഉന്നയിക്കാറുണ്ടെന്നും ഇതിന് കാരണമുണ്ടെന്നുമാണ് നടി പറയുന്നത്. സിനിമ പുരുഷ കേന്ദ്രീകൃതമല്ലേ, അതുപോലെ ടെലിവിഷന്‍ പരമ്പരകള്‍ സ്ത്രീകളുടേതാണ്. ടാര്‍ഗറ്റ് ഓഡിയന്‍സും അവരാണ്. അവരില്‍ നിന്നൊരാള്‍ കഥാപാത്രമായി വരുമ്പോള്‍ പെട്ടെന്ന് കണക്റ്റ് ചെയ്യാന്‍ പറ്റുന്നു. മാത്രമല്ല, സിനിമയുടെ സമയം പലപ്പോഴും എനിക്ക് അനുകൂലമായി വരണമെന്നില്ല. അങ്ങനെ നോക്കിയപ്പോള്‍ ടെലിവിഷനിലേക്ക് ചുവടുമാറ്റുന്നതാണ് നല്ലതെന്ന് തോന്നി.

സീരിയിലേക്ക് കളം മാറ്റി ചവിട്ടിയപ്പോള്‍ ഇനി സിനിമ ചെയ്യില്ലേ എന്ന് എന്നോട് പലരും ചോദിച്ചിരുന്നു. സിനിമയെ സംബന്ധിച്ച് വിവാഹ ശേഷം നായികമാരെ അകറ്റി നിര്‍ത്തുന്ന പതിവാണുള്ളത്. കുടുംബത്തോടൊപ്പം കഴിയുന്നതിനിടയില്‍ ഗ്ലാമറസ് റോള്‍ ചെയ്യാന്‍ പലരും തയ്യാറാവില്ല. അങ്ങനെ വരുമ്പോള്‍ പലരും നായികമാരെ ഒരുപരിധിവരെ ഒഴിവാക്കും. അല്ലെങ്കില്‍ അപ്രസക്തമായ കഥാപാത്രങ്ങള്‍ നല്‍കി അവരെ ഒതുക്കും. പ്രിയ കൂട്ടിച്ചേര്‍ത്തു.