IPL 2024: ഈ ടൂർണമെന്റിലെ ഏറ്റവും മോശം ടീം അവരുടെ, ആശയക്കുഴപ്പത്തിലായതുപോലെ അവന്മാർ ദുരന്തമായി നിൽക്കുന്നു: ഗ്രെയിം സ്മിത്ത്

കെകെആറിനെതിരെ സ്വന്തം തട്ടകത്തിൽ തോറ്റതിന് പിന്നാലെ അഞ്ച് തവണ ഐപിഎൽ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിനെ അപലപിച്ച് മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഗ്രെയിം സ്മിത്ത്. വെള്ളിയാഴ്ച മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ കെകെആറിനോട് 24 റൺസിൻ്റെ തോൽവി ഏറ്റുവാങ്ങിയ എംഐ 2024ലെ ഐപിഎല്ലിൽ നിന്ന് പുറത്താകുന്ന ആദ്യ ടീമായി മാറി. 2012ന് ശേഷം ആദ്യമായി മുംബൈയെ അവരുടെ മണ്ണിൽ പരാജയപെടുത്താനും കൊൽക്കത്തയ്ക്ക് സാധിച്ചു.

തോൽവിയെത്തുടർന്ന്, സ്മിത്ത് എംഐയെ വിമർശിച്ചു, അവരെ ആശയക്കുഴപ്പത്തിലായ ഗ്രൂപ്പായി മുദ്രകുത്തി. സീസണിൻ്റെ തുടക്കം മുതൽ എംഐ ഡ്രസ്സിംഗ് റൂമിൽ അരാജകത്വം ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. രോഹിത് ശർമ്മയ്ക്ക് പകരം ഹാർദിക് പാണ്ഡ്യ ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തത് മുതൽ വ്യത്യസ്തമായ പ്രതികരണങ്ങളാണ് ഉണ്ടായത്. പിച്ചിൽ ടീമിന് കാര്യങ്ങൾ ശരിയാകില്ല എന്ന് സ്മിത്ത് അവകാശപ്പെട്ടു.

“ഹാർദിക് ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അവൻ സമ്മർദ്ദത്തിലാണെന്ന് കാണപ്പെട്ടു, ഇത് അവരുടെ ടീം അന്തരീക്ഷത്തിൽ പിരിമുറുക്കം ഉണ്ടാക്കുകയും മറ്റുള്ളവരെ സ്വാധീനിക്കുകയും ചെയ്‌തിരിക്കാം. എന്നിരുന്നാലും, അവരുടെ ബാറ്റിംഗ് നിരയിൽ പോലും അവർ ആശയക്കുഴപ്പത്തിലായതുപോലെ തോന്നി. മധ്യനിരയിൽ വധേരയും തിലക് വർമ്മയും ബാറ്റ് ചെയ്യണമെന്ന് ഞാൻ വിശ്വസിക്കുന്നു. അവർക്ക് വ്യക്തമായി പ്ലാൻ ഇല്ല”സ്മിത്ത് പറഞ്ഞു.

“ഈ വർഷം, അവർ വളരെ ദിശാബോധമില്ലാത്ത ഒരു സ്ക്വാഡായിരുന്നു മുംബൈയോട് . ഐപിഎല്ലിലെ പവർ ഹൗസുകളിലൊന്നിൻ്റെ പ്രകടനം നിരാശാജനകമാണ്. എംഐ ആരാധകരെയും എംഐ ക്യാമ്പിനെയും അങ്ങേയറ്റം വേദനിപ്പിക്കും, ”അദ്ദേഹം കൂട്ടിച്ചേർത്തു.

ടൂർണമെന്റിന് ശേഷം മുംബൈ അവരുടെ പ്രകടനം പുനഃപരിശോധിക്കണമെന്ന് മുൻ താരം നിർദ്ദേശിച്ചു,