ബിഗ് ബോസ് 3-യിലെ ആദ്യ എലിമിനേഷന്‍, ഋതു മന്ത്രയും ഭാഗ്യലക്ഷ്മിയും കിടിലം ഫിറോസും അടക്കം എട്ട് പേര്‍ നോമിനേഷനില്‍

ബിഗ് ബോസ് മലയാളം സീസണ്‍ 3-യിലെ ആദ്യ എലിമിനേഷന്‍ ഈ ആഴ്ച നടക്കും. എട്ട് പേരാണ് എലിമിനേഷന്‍ പട്ടികയിലുള്ളത്. ഷോയില്‍ തുടരാന്‍ യോഗ്യരല്ലാത്ത രണ്ടു പേരെ തിരഞ്ഞെടുക്കാനുള്ള ടാസ്‌ക്കില്‍ ഏഴ് വോട്ടുകളാണ് ഋതു മന്ത്രയ്ക്ക് ലഭിച്ചിരിക്കുന്നത്.

ഋതുവിന് ആരുമായും വലിയ സഹകരണം ഇല്ലെന്നും കംഫര്‍ട്ട് സോണ്‍ ക്രിയേറ്റ് ചെയ്ത് നില്‍പ്പാണ് എന്നുമായിരുന്നു പൊതുവേ ഉയര്‍ന്ന ആക്ഷേപം. കിടിലം ഫിറോസ്, ലക്ഷ്മി ജയന്‍, സായ് വിഷ്ണു, ഡിംപല്‍, അഡോണി, ഭാഗ്യലക്ഷ്മി, സന്ധ്യ മനോജ് എന്നിവരാണ് എലിമിനേഷന്‍ പട്ടികയില്‍ ഉള്ള മറ്റു മത്സരാര്‍ത്ഥികള്‍.

കിടിലം ഫിറോസിനും ലക്ഷ്മി ജയനും നാലു വോട്ടുകളും സന്ധ്യ മനോജിനും ഡിംപല്‍ ഭാലിനും മൂന്ന് വോട്ടുകളുമാണ്. രണ്ട് വോട്ടുകളോടെയാണ് സായി വിഷ്ണുവും അഡോണിയും ഭാഗ്യലക്ഷ്മിയും നോമിനേഷന്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അതേസമയം, വാരാന്ത്യത്തില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ രണ്ട് മത്സരാര്‍ത്ഥികള്‍ കൂടി ബിഗ് ബോസ് ഹൗസില്‍ എത്തിയിരിക്കുകയാണ്.

നടന്‍ ഫിറോസ് ഖാനും ഭാര്യയും നടിയുമായ സജ്‌നയുമാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ ഒരു മത്സരാര്‍ത്ഥി. നടി മിഷേല്‍ ആന്‍ ഡാനിയേല്‍ ആണ് മറ്റൊരു മത്സരാര്‍ത്ഥി. ഒരു അഡാര്‍ ലവ്, ധമാക്ക എന്നീ ചിത്രങ്ങളില്‍ വേഷമിട്ട താരമാണ് മിഷേല്‍.