ഗ്രാമി പുരസ്‌കാര വേദിയില്‍ നഗ്നത പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള വേഷം ധരിച്ചെത്തിയ ഓസ്‌ട്രേലിയന്‍ മോഡല്‍ ബിയാങ്ക സെന്‍സൊറിയുടെ ദൃശ്യങ്ങള്‍ വിവാദം സൃഷ്ടിച്ചിരുന്നു. കറുത്ത മേല്‍വസ്ത്രം ധരിച്ചെത്തിയ ബിയാങ്ക ഫോട്ടോഗ്രാഫേഴ്‌സിന് മുമ്പില്‍ പോസ് ചെയ്തു കൊണ്ട് മേല്‍വസ്ത്രം മാറ്റുകയായിരുന്നു. ശരീരഭാഗങ്ങള്‍ മുഴുവനും പുറത്തു കാണുന്ന രീതിയിലായിരുന്നു ബിയാങ്കയുടെ വസ്ത്രം.
പ്രശസ്ത അമേരിക്കന്‍ റാപ്പ് ഗായകന്‍ കാന്യേ വെസ്റ്റിന്റെ ഭാര്യ കൂടിയാണ് ബിയാങ്ക. മോഡലിന്റെ സുതാര്യമായ വസ്ത്രധാരണം ഒരു ഫാഷന്‍ പ്രസ്താവനയാണോ, അതോ വാര്‍ഡ്രോബ് തകരാറാണോ എന്ന ചര്‍ച്ചകള്‍ പെട്ടെന്ന് തന്നെ ഉയര്‍ന്നിരുന്നു. ബിയാങ്കയുടെ വസ്ത്രത്തെ ‘ആര്‍ട്ട്’ എന്നാണ് കാന്യേ വെസ്റ്റ് വിശേഷിപ്പിച്ചിരിക്കുന്നത്.
https://whatsapp.com/channel/0029VaZslQlAO7RPL1NCF22a
പബ്ലിസിറ്റി സ്റ്റണ്ട് ആണ് ഇതെന്ന ചര്‍ച്ചകളോടാണ് ‘ഇത് ആര്‍ട്ട് ആണ്’ എന്ന് ദ സണ്‍ മാധ്യമത്തോട് ഗായകന്‍ പ്രതികരിച്ചത്. മാത്രമല്ല, ഗ്രാമി ഫങ്ഷന്‍ താനൊരിക്കലും കാണാറില്ലെന്നും അത് വളരെ ബോറിംഗും ഡള്ളുമാണ് എന്നും വെസ്റ്റ് പറഞ്ഞു. എപ്പോഴും റെഡ് കാര്‍പറ്റിലൂടെ നടന്ന് പോകാന്‍ മാത്രമാണ് വെസ്റ്റ് താല്‍പര്യപ്പെട്ടിരുന്നത്.
അതേസമയം, പൊതുവേദിയില്‍ നഗ്‌നത പ്രദര്‍ശിപ്പിച്ചതിന് ബിയാങ്കയെയും വെസ്റ്റിനെയും സംഗീത നിശയില്‍ നിന്ന് പുറത്താക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത്തവണത്തെ ഗ്രാമിയില്‍ മികച്ച റാപ് സോങ് വിഭാഗത്തില്‍ വെസ്റ്റിന്റെ ഗാനം നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു.
കാലിഫോര്‍ണിയയിലെ ലോസ് ആഞ്ജലീസ് ആണ് ഗ്രാമിയുടെ വേദിയായത്. കാലിഫോര്‍ണിയയിലെ നിയമം അനുസരിച്ച് പൊതുസ്ഥലത്ത് നഗ്നത പ്രദര്‍ശിപ്പിക്കുന്നതിന് 1000 ഡോളര്‍ പിഴയും ആറ് മാസം തടവും ലഭിച്ചേക്കാം. അതുകൊണ്ട് തന്നെ ബിയാങ്ക അറസ്റ്റ് ചെയ്യപ്പെടാനും സാധ്യതകളുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.