'കര്‍ഷകര്‍ക്ക് ഒപ്പം'; ഗ്രാമി അവാര്‍ഡ് വേദിയില്‍ കര്‍ഷക സമരത്തെ പിന്തുണച്ച് ലില്ലി സിംഗ്

63ാമത് ഗ്രാമി അവാര്‍ഡ്‌സ് വേദിയില്‍ കര്‍ഷകരെ പിന്തുണച്ച് പ്രശസ്ത യൂട്യൂബര്‍ ലില്ലി സിംഗ്. ഐ സ്റ്റാന്‍ഡ് വിത്ത് ഫാർമേഴ്‌സ് എന്ന മാസ്‌ക്ക് ധരിച്ചാണ് ലില്ലി ഗ്രാമി അവാര്‍ഡ് വേദിയില്‍ എത്തിയത്. ഇന്ത്യന്‍ വംശജയായ ലില്ലി സിംഗ് കോമഡി, ടോക് ഷോ, ആങ്കറിംഗ് രംഗത്ത് ധാരാളം ആരാധകരുള്ള വ്യക്തിയാണ്.

“”റെഡ് കാര്‍പെറ്റ് / അവാര്‍ഡ് ഷോ ചിത്രങ്ങള്‍ക്ക് എല്ലായ്പ്പോഴും ഏറ്റവും കൂടുതല്‍ കവറേജ് ലഭിക്കുമെന്ന് എനിക്കറിയാം, അതിനാല്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കുക. ഇത് ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ മടിക്കേണ്ട”” എന്നാണ് ലില്ലി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

ഐ സ്റ്റാന്‍ഡ് വിത്ത് ഫാർമേര്‍സ്, ഗ്രാമിസ് എന്ന ഹാഷ്ടാഗുകളും കുറിപ്പിനൊപ്പം ലില്ലി ഉള്‍പ്പെടുത്തിയിട്ടുണ്ട്. യൂട്യൂബില്‍ 14 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള സെലിബ്രിറ്റിയാണ് ലില്ലി സിംഗ്. നേരത്തെയും താരം കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.

ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരത്തിലേക്ക് ശ്രദ്ധ തിരിക്കൂ എന്ന ആഹ്വാനവുമായി ടിക് ടോക് വീഡിയോ പങ്കുവെച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ കര്‍ഷക സമരം കൂടുതല്‍ പേരിലേക്ക് എത്തിക്കാനും സമാധാനപരമായി എല്ലാവര്‍ക്കും സമരം ചെയ്യാന്‍ അനുവാദമുണ്ടെന്നും കര്‍ഷകര്‍ക്ക് പിന്തുണ നല്‍കണമെന്നും താരം വീഡിയോയിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു.

 

View this post on Instagram

 

A post shared by Lilly Singh (@lilly)