തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍ ആരൊക്കെ?

ആദ്യ കാലങ്ങളില്‍ ഇന്ത്യന്‍ സിനിമയുടേതായി പുറം ലോകം അറിയുന്ന ഒരേ ഒരു മേഖല ബോളിവുഡ് മാത്രമായിരുന്നു. ബോളിവുഡ് സിനിമകളോട് വെല്ലുവിളിക്കുന്ന തമിഴ് സൂപ്പര്‍ തരാം രജനികാന്തിന്റെ ചിത്രങ്ങള്‍ പിന്നീട് സൃഷ്ടിക്കപ്പെട്ടു. ടോളിവുഡിലും വന്‍ ബഡ്ജറ്റ് ചിത്രങ്ങള്‍ നിര്‍മിക്കപ്പെടുകയുണ്ടായി. എന്നാല്‍ ഒടുവില്‍ ബോളിവുഡ് സിനിമകളെപോലും അമ്പരപ്പിച്ചു ആഗോള ചലച്ചിത്രത്തില്‍ ദക്ഷിണേന്ത്യയില്‍ നിന്നൊരു സിനിമ സ്ഥാനം പിടിച്ചു. എസ് എസ് രാജമൗലിയുടെ ബാഹുബലി.

നിലവില്‍ മലയാള സിനിമയിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരമാണ് മോഹന്‍ലാല്‍. 3 കോടി മുതല്‍ 3.50 കോടി വരെയാണ് മോഹന്‍ലാലിന്റെ ഒരു സിനിമയ്ക്കുള്ള പ്രതിഫലം.

ഇപ്പോള്‍ ഈ സാഹചര്യം തെന്നിന്ത്യന്‍ സിനിമ ലോകത്തു വന്‍ ബഡ്ജറ്റ് ചിത്രങ്ങള്‍ നിര്‍മിക്കപെടാനുള്ള കാരണമായി മാറുകയാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന 16 താരങ്ങളുടെ പട്ടിക ചുവടെ

1, രജനികാന്ത്: 50-60 കോടി

2, കമല്‍ഹാസന്‍: 25-30 കോടി

3, അജിത് കുമാര്‍: 20-30 കോടി

4, വിജയ്: 25 കോടി

5, സൂര്യ: 20-25 കോടി

6, പ്രഭാസ്: 20-25 കോടി

7, പവന്‍ കല്യാണ്‍: 18-22 കോടി

8, മഹേഷ് ബാബു: 16-18 കോടി

9, രാം ചരണ്‍: 12-17 കോടി

10, ചിയാന്‍ വിക്രം: 12-15 കോടി

11, ജൂനിയര്‍ എന്‍ടിആര്‍: 12-15 കോടി

12, അല്ലു അര്‍ജുന്‍: 10-15 കോടി

13, ധനുഷ്: 8-12 കോടി

14, നാഗാര്‍ജുന: 7-10 കോടി

15, റാണ ദഗുപതി: 6-8 കോടി

16, മോഹന്‍ലാല്‍ 3-3.50 കോടി