'അനിമൽ' കാണാം ഇനി ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കിൽ; വമ്പൻ ഓഫറുമായി അണിയറപ്രവർത്തകർ

‘അര്‍ജുന്‍ റെഡ്ഡി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത് രൺബിർ കപൂർ നായകനായെത്തിയ ‘അനിമൽ’ സ്ത്രീവിരുദ്ധതകൊണ്ട് നിരവധി വിമർശനങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. അതേസമയം ചുരുങ്ങിയ സമയം കൊണ്ട് കൊണ്ട് 899 കോടി രൂപയ്ക്ക് മുകളിലാണ് അനിമൽ ബോക്സ്ഓഫീസിൽ നിന്നും വാരിക്കൂട്ടിയത്.

റിലീസ് ചെയ്ത് 40 ദിവസങ്ങൾ പിന്നിടുമ്പോൾ പ്രേക്ഷകർക്ക് വേണ്ടി ഒരു ഗംഭീര ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ്. തിയേറ്ററുകളിൽ നിറഞ്ഞ സദസുകളിൽ പ്രദർശനം തുടരുന്ന അനിമൽ കാണാൻ ഇനി വെറും 100 രൂപ മുടക്കിയാൽ മതി. ചിത്രത്തിന്റെ നിർമ്മാതാക്കൾ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുന്നത്.

View this post on Instagram

A post shared by tseriesfilms (@tseriesfilms)

ചിത്രം കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഇപ്പോൾ ടിക്കറ്റ് നിരക്ക് കുറിച്ചത്. അതേസമയം അനിമൽ ഈ മാസം അവസാനം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കുന്നുമുണ്ട്.

രശ്മിക മന്ദാന, ത്രിപ്‍തി ദിമ്രി, ശക്തി കപൂര്‍, സുരേഷ് ഒബ്‍റോയ്, ബാബ്‍ലൂ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.