വിക്രമിന് ഹൃദയാഘാതം

നടന്‍ വിക്രത്തിന് ഹൃദയാഘാതമെന്ന് റിപ്പോര്‍ട്ട്. നടനെ നിലവില്‍ ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വിക്രമിന്റെ ആരോഗ്യനിലയെ സംബന്ധിച്ച് ആശുപത്രി ഇതുവരെ ഒരു വിവരങ്ങള്‍ പങ്കുവെച്ചിട്ടില്ല.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നു വളരെ പെട്ടെന്ന് തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചെന്നൈയിലെ കാവേരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയിരുന്നു. നടന് നെഞ്ചുവേദന അനുഭവപ്പെട്ടതായാണ് ആദ്യ റിപ്പോര്‍്ട്ടുകള്‍ വന്നത്.

കോവിഡില്‍ നിന്ന് സുഖം പ്രാപിച്ചതിന് തൊട്ടു പിന്നാലെയാണ് നടന്റെ ആരോഗ്യനില മോശമായത്. ഇന്ന് വൈകുന്നേരം 6 മണിക്ക് ചെന്നൈയില്‍ നടക്കാനിരിക്കുന്ന തന്റെ വരാനിരിക്കുന്ന ചിത്രമായ ‘പൊന്നിയിന്‍ സെല്‍വന്റെ ടീസര്‍ ലോഞ്ചില്‍ അദ്ദേഹം പങ്കെടുക്കേണ്ടതായിരുന്നു.

പൊന്നിയിന്‍ സെല്‍വന്‍, കോബ്ര, സംവിധായകന്‍ പാ രഞ്ജിത്തിനൊപ്പം ഒരു പുതിയ ചിത്രം എന്നിവയുള്‍പ്പെടെ നിരവധി സിനിമകകളില്‍ വിക്രം അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. കോബ്ര ആഗസ്റ്റ് 11 ന് ബിഗ് സ്‌ക്രീനുകളില്‍ എത്തും. ഇമൈക്ക നൊടികള്‍ ഫെയിം സംവിധായകന്‍ അജയ് ജ്ഞാനമുത്തു ആണ് ഇത് സംവിധാനം ചെയ്യുന്നത്.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍, ശ്രീനിധി ഷെട്ടി, മിര്‍ണാളിനി രവി, കെഎസ് രവികുമാര്‍, മിയ ജോര്‍ജ്ജ് എന്നിവരും അഭിനയിക്കുന്നു. ഐശ്വര്യ റായ് ബച്ചന്‍, കാര്‍ത്തി, ജയം രവി, ശരത് കുമാര്‍, തൃഷ എന്നിവര്‍ അണിനിരക്കുന്ന പൊന്നിയിന്‍ സെല്‍വന്‍: ഭാഗം 1 സെപ്റ്റംബര്‍ 30 ന് റിലീസ് ചെയ്യും.