വിജയ്, വിജയ് സേതുപതി, മാളവിക മോഹനന്‍; 'ദളപതി 64' ന് ആരംഭം

ദളപതിയും മക്കള്‍സെല്‍വനും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ പൂജ ചെന്നൈയില്‍ വെച്ചുനടന്നു. വിജയ് നായകനാകുന്ന ചിത്രത്തില്‍ വിജയ് സേതുപതി വില്ലന്‍ റോളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ മാളവിക മോഹനനാണ് നായി. മലയാളത്തില്‍ നിന്ന് ആന്റണി വര്‍ഗീസും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

മാനഗരം, കൈത്തി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിജയ് അഭിനയിക്കുന്ന അറുപത്തിനാലാമത് ചിത്രമാണ് ഇത്. അതിനാല്‍ ദളപതി 64 എന്നാണ് ചിത്രം താത്കാലികമായി അറിയപ്പെടുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കളായ എക്സ് ബി ഫിലിം ക്രിയേറ്റേഴ്സ് അറിയിച്ചു.

“ബിഗില്‍” ആണ് വിജയ് നായകനായി പുറത്തിറങ്ങാനൊരുങ്ങുന്ന പുതിയ ചിത്രം. വനിതാ ഫുട്ബോള്‍ ടീം പരിശീലകന്‍ ആയാണ് വിജയ് ചിത്രത്തിലെത്തുക. നയന്‍താരയാണ് ചിത്രത്തില്‍ നായിക.