ഞാനൊരു സിനിമ ചെയ്താല്‍ നായകന്‍ വിഘ്നേഷായിരിക്കും- അനിരുദ്ധ്

Advertisement

താനാ സേര്‍ന്ത കൂട്ടത്തിന്റെ സക്‌സസ് മീറ്റില്‍ മനസു തുറന്ന് തമിഴ് സംഗീത സംവിധായകന്‍ അനിരുദ്ധ് രവി ചന്ദര്‍. വിഘ്‌നേഷ് ശിവന്‍ ചിത്രത്തില്‍ നായകനാവുന്നുണ്ടോ എന്ന അവതാരകരുടെ ചോദ്യത്തിന് അതു നേരെ തിരിച്ച് സംഭവിക്കാനാണാഗ്രഹമെന്ന് അനിരുദ്ധ് വെളിപ്പെടുത്തിയത്. താനൊരു സിനിമ സംവിധാനം ചെയ്യുകയാണെങ്കില്‍ അതില്‍ വിഘ്‌നേഷായിരിക്കും നായകനെന്ന് അനിരുദ്ധ് പറഞ്ഞു.

താനാ സേര്‍ന്ത കൂട്ടത്തിന്റെ പാട്ടുകള്‍ ഹിറ്റായതില്‍ സന്തോഷമുണ്ടെന്നും തന്‌റെ ഇത്രയും ചെറിയ ഒരു കരിയറില്‍ ഇത്രയും വലിയ വിജയമെന്നത് ചിന്തിക്കാനാവുന്നതിനപ്പുറമാണെന്നും എപ്പോഴും ഫൈനല്‍ പ്രോഡക്ടിന്റെ ഫലം അറിയുകയെന്നത് വളരെ മഹത്തായ അനുഭവമാണെന്നും അനിരുദ്ധ് പറഞ്ഞു.