പുഞ്ചിരിക്ക് പിന്നിലെ ഭീകരത; ആകാംക്ഷയുണര്‍ത്തി വരയന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

വാര്‍ത്തകള്‍ ഇതുവരെ എന്ന ചിത്രത്തിനുശേഷം സിജു വില്‍സണ്‍ നായകനായെത്തുന്ന വരയന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററെത്തി. പോസ്റ്ററില്‍ പുരോഹിത വേഷത്തിലാണ് സിജു വില്‍സണ്‍. മഞ്ജുവാര്യരാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ഈ പോസ്റ്റര്‍ റിലീസ് ചെയ്തത്. പുഞ്ചിരിക്ക് പിന്നിലെ ഭീകരത എന്ന ടാഗ് ലൈനും പോസ്റ്ററുമെല്ലാം പ്രേക്ഷകരുടെ ആകാംക്ഷ ഇരട്ടിപ്പിച്ചിരിക്കുകയാണ്.

ജിജോ ജോസഫാണ് ചിത്രത്തിന്റെ സംവിധായകന്‍. സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമ ചന്ദ്രന്‍ എജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. വരയന്‍ സിനിമയില്‍ വില്ലനായെത്തുന്നത് ദീപക് കാക്കനാടാണ്. ഡാനി കപ്പൂച്ചിന്റേതാണ് തിരക്കഥ.

ഛായാഗ്രാഹകന്‍ രാജേഷ് രാമന്‍, സംഗീതമൊരുക്കുന്നത് പ്രകാശ് അലക്സ്.

Image may contain: 1 person, beard and text