സബ് ഇന്‍സ്‌പെക്ടര്‍ മണി ഓണ്‍ ഇലക്ഷന്‍ ഡ്യൂട്ടി; മമ്മൂട്ടി ചിത്രം 'ഉണ്ട' ഇന്ന് റിലീസ്, തിയേറ്റര്‍ ലിസ്റ്റ്

മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ഖാലിദ് റഹമാന്‍ ചിത്രം ഉണ്ട ഇന്ന് തിയേറ്ററുകളില്‍. കേരളത്തില്‍ നൂറിന് മുകളില്‍ സ്‌ക്രീനുകളിലാണ് പ്രദര്‍ശനം. ആക്ഷനും കോമഡിയും വൈകാരിക മുഹൂര്‍ത്തങ്ങളും എല്ലാം കോര്‍ത്തിണക്കി ഖാലിദ് റഹമാന്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ തിയേറ്റര്‍ ലിസ്റ്റ് താഴെ ചേര്‍ക്കുന്നു.

സെന്‍സറിങ് കഴിഞ്ഞപ്പോള്‍ ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റു കിട്ടിയ ഈ ചിത്രത്തിന് രണ്ടു മണിക്കൂര്‍ പതിനൊന്നു മിനിറ്റ് ആണ് ദൈര്‍ഘ്യം. മാവോയിസ്റ്റ് ഭീഷണി നില നില്‍ക്കുന്ന ഛത്തീസ്ഗഡില്‍ തിരഞ്ഞെടുപ്പ് ജോലിക്കായി പോവേണ്ടി വരുന്ന കേരളാ പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ഈ ചിത്രം പറയുന്നത്.

യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഖാലിദ് റഹമാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹര്‍ഷാദാണ്. സബ് ഇന്‍സ്പെക്ടര്‍ മണികണ്ഠന്‍ സി.പി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഛത്തീസ്ഗഡിലും കര്‍ണാടകയിലും കേരളത്തിലുമായി അമ്പത്തിയേഴ് ദിവസം കൊണ്ടാണ് ചിത്രം ഷൂട്ട് ചെയ്തത്.

മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ദിലീഷ് പോത്തന്‍, കലാഭവന്‍ ഷാജോണ്‍, ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, സംവിധായകന്‍ രഞ്ജിത്ത് എന്നിവരും വേഷമിടുന്നു. ആസിഫ് അലി, വിനയ് ഫോര്‍ട്ട്, സുധി കോപ്പ എന്നിവര്‍ അതിഥി വേഷത്തിലും ചിത്രത്തിലെത്തുന്നുണ്ട്. സജിത് പുരുഷനാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

Read more

Image may contain: 1 person, text