ഉല്ലാസത്തില്‍ ഷെയിന്‍ നിഗത്തിന്റെ തകര്‍പ്പന്‍ ഡാന്‍സ്; വീഡിയോ

ഷെയിന്‍ നിഗം നായകനായ പുതിയ ചിത്രം ‘ഉല്ലാസത്തിലെ’ ആദ്യ വീഡിയോ ഗാനം എത്തി. സത്യം വീഡിയോസിലൂടെ പുറത്തെത്തിയ ‘പെണ്ണേ പെണ്ണേ’ എന്ന് തുടങ്ങുന്ന പാട്ടിന് മികച്ച പ്രതികരണമാണ്് ലഭിക്കുന്നത്.

ഹരിനാരായണന്‍ ബി കെയുടെ വരികള്‍ക്ക് ഷാന്‍ റഹ്‌മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഷാന്‍ റഹ്‌മാനും ചമ്പകരാജും ചേര്‍ന്ന് ഗാനം ആലപിച്ചിരിക്കുന്നു. മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഗാനരംഗത്തിലെ പ്രധാന ആകര്‍ഷണം ഷെയിനിന്റെ നൃത്തമാണ്.

നവാഗതനായ ജീവന്‍ ജോജോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രവീണ്‍ ബാലകൃഷ്ണന്റേതാണ് തിരക്കഥ. കൈതമറ്റം ബ്രദേഴ്സിന്റെ ബാനറില്‍ ജോയി കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

അജു വര്‍ഗീസ്, ദീപക് പരമ്പോല്‍, ബേസില്‍ ജോസഫ്, ലിഷോയ്, അപ്പുകുട്ടി, ജോജി, അംബിക, നയന എല്‍സ, തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൊജകട് ഡിസൈനര്‍: ഷാഫി ചെമ്മാട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: രഞ്ജിത്ത് കരുണാകരന്‍. എഡിറ്റര്‍: ജോണ്‍കുട്ടി, കല: നിമേഷ് താനൂര്‍ വസ്ത്രാലങ്കാരം: സമീറ സനീഷ് മേക്കപ്പ്: റഷീദ് അഹമ്മദ് സഹസംവിധാനം: സനല്‍ വിദേവന്‍, സ്റ്റില്‍സ്: രോഹിത് കെ. സുരേഷ്. ജൂലൈ ഒന്നിന് ചിത്രം റിലീസിനെത്തും.