'കോണ്‍ഗ്രസ് വഞ്ചിച്ചു'; ടിപി 51 സിനിമാ സംവിധായകന്‍ ഇടതുപക്ഷത്തേക്ക്

ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട “ടിപി 51 വെട്ട്” സിനിമയെടുത്ത സംവിധായകന്‍ മൊയ്തു താഴത്ത് ഇടതുപക്ഷത്തേക്ക്. ടിപിയെ കൊലപ്പെടുത്തിയത് സിപിഎം പ്രവര്‍ത്തകരാണ് എന്ന ബോദ്ധ്യം തനിക്ക് ഇപ്പോഴില്ലെന്ന് സംവിധായന്‍ ഏഷ്യാനെറ്റിനോട് പറഞ്ഞു.

കലാകാരന്‍ എന്ന നിലയില്‍ തന്നെ ഉപയോഗപ്പെടുത്തി പ്രതിഫലം നല്‍കാതെ കോണ്‍ഗ്രസ് വഞ്ചിച്ചു എന്നാണ് മൊയ്തു വ്യക്തമാക്കി. പ്രതിഫലം നല്‍കാതെ വഞ്ചിച്ചതിനാല്‍ എട്ടുകൊല്ലമായുള്ള കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കുകയാണെന്നും മൊയ്തു പറഞ്ഞു.

ടിപി വധക്കേസില്‍ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി നിര്‍മ്മിച്ച സിനിമയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിനയിച്ചിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്കും വഴി തെളിച്ചിരുന്നു. അതേസമയം, ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ ഇടതുപക്ഷത്തിനെതിരെ വടകരയില്‍ മത്സരിക്കുന്നുണ്ട്.

Read more

മെയ് രണ്ടിന് ഫലം വരുമ്പോള്‍ അത് വടകരയില്‍ ടി.പി ചന്ദ്രശേഖരന്റെ കൊലപാതകികള്‍ക്കുള്ള പകരം വീട്ടലായിരിക്കുമെന്നാണ് കെ.കെ രമ പ്രതികരിക്കുന്നത്. ഓരോ വോട്ടും കൊലപാതക രാഷ്ട്രീയത്തിന് എതിരേ ആയിരിക്കുമെന്നും രമ പറയുന്നു. മെയ് നാലിനാണ് ടി.പിയുടെ ഒമ്പതാം ചരമവാര്‍ഷികം.