'ഫോറന്‍സിക്കി'നായി സയന്‍സ് ലാബ് സന്ദര്‍ശിച്ച് ടൊവീനോ

പുതിയ ചിത്രം “ഫോറന്‍സിക്കി”നായി ഫോറന്‍സിക് സയന്‍സ് ലാബ് സന്ദര്‍ശിച്ച് നടന്‍ ടൊവീനോ തോമസ്. അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഫോറന്‍സിക് വിദഗ്ധനായാണ് ടൊവീനോ എത്തുന്നത്. കഥാപാത്രത്തിനായുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് സന്ദര്‍ശനം.

രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയിലെ ഫോറന്‍സിക് റിസര്‍ച്ച് സെന്ററും പൊലീസ് ആസ്ഥാനത്തുള്ള ഫോറന്‍സിക് ലാബുമാണ് ടൊവീനോ സന്ദര്‍ശിച്ചത്. മംമത മോഹന്‍ദാസ് നായികയായെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബര്‍ പതിനെട്ടിന് പാലക്കാട് ആരംഭിക്കും.

സൈജു കുറുപ്പ്, ഗിജു ജോണ്‍, റിബ മോണിക്ക ജോണ്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. അഖില്‍ ജോര്‍ജ്ജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ജേക്‌സ് ബിജോയ് ആണ് സംഗീതമൊരുക്കുന്നത്. ജുവിസ് പ്രൊഡ്കഷന്‍സിന്റെ ബാനറില്‍ സിജു മാത്യു, നെവിസ് സേവ്യര്‍ എന്നിവര്‍ക്കൊപ്പം രാഗം മൂവീസ് രാജു മല്ല്യത്ത് അസോസിയേറ്റ് ചെയ്ത് നിര്‍മ്മിക്കുന്ന ചിത്രം വിഷു റിലീസായാണ് എത്തുക.