'ഇപ്രാവശ്യം മൊത്തം ഇക്കാക്കമാർ ആണല്ലോ, ഇതാണോ പരാതി ഇല്ലാത്ത അവാർഡ് എന്ന് മന്ത്രി പറഞ്ഞത്'; വർഗീയ പരാമർശവുമായി ലസിത പാലക്കൽ

2024 സംസ്ഥാന ചലച്ചിത്ര അവാർഡിൽ വർഗീയ പരാമർശവുമായി ബിജെപി നേതാവ് ലസിത പാലക്കൽ. പുരസ്‌കാരം ലഭിച്ചവരിൽ ചിലരുടെ പേരുകൾ മാത്രം എടുത്തുപറഞ്ഞുകൊണ്ടാണ് ലസിതയുടെ പരാമർശം. ഇപ്രാവശ്യം മുഴുവൻ ഇക്കാക്കമാർ ആണല്ലോ എന്നും ഇതാണോ പരാതി ഇല്ലാത്ത അവാർഡ് എന്ന് മന്ത്രി പറഞ്ഞത് എന്നും ലസിത പാലക്കൽ സമൂഹമാധ്യമത്തിൽ കുറിച്ചു.

അവാർഡിന് അർഹരായ ഷംല ഹംസ, മമ്മൂട്ടി, ആസിഫ് അലി, സൗബിൻ ഷാഹിർ, ഷൈജു ഖാലിദ്, ഫാസിൽ മുഹമ്മദ് എന്നിവരുടെ പേര് പരാമർശിച്ചാണ് ലസിത പാലക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇപ്രാവശ്യം മൊത്തം ഇക്കാക്കമാർ ആണല്ലോ, ഇതാണോ പരാതി ഇല്ലാത്ത അവാർഡ് എന്ന് മന്ത്രി പറഞ്ഞത് എന്നും പോസ്റ്റിൽ ലസിത പാലക്കൽ ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

മികച്ച നടി ഷംല ഹംസ മികച്ച നടൻ മമ്മൂട്ടി പ്രത്യേക ജൂറി പരാമർശം ആസിഫ് അലി. മികച്ച സ്വഭാവ നടൻ സൗബിൻ ഷാഹിർ മികച്ച ഛായാഗ്രഹണം ഷൈജു ഖാലിദ് മികച്ച നവാഗത സംവിധായകൻ ഫാസിൽ മുഹമ്മദ് ഇപ്രാവശ്യം മൊത്തം ഇക്കാക്കമാർ ആണല്ലോ 😂😂😂ഇതാണോ പരാതി ഇല്ലാത്ത അവാർഡ് എന്ന് മന്ത്രി പറഞ്ഞത് 😂😂മ്യാമൻ പോട്ടെ മ്യക്കളെ 😁😁😁

അതേസമയം മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം നേടിയ വേടനെതിരെയും മുൻപ് ലസിത രംഗത്ത് വന്നിരുന്നു. ‘മഹാരഥന്മാർക്കൊപ്പം കള്ളും കഞ്ചാവും അടിച്ചു പീഡനകേസിൽ പ്രതിയായവനേം ചേർത്തുള്ള പോസ്‌റ്ററുകൾ… കണ്ണും മനസ്സും ഒരേപോലെ വേദനിക്കുന്നു… ഇതോ സാംസ്കാരിക കേരളം??’ എന്നാണ് ലസിത ഫെയ്സ്ബുക്കിൽ കുറിച്ചത്. അവാർഡ് കിട്ടണമെങ്കിൽ ഒരു പീഡനമെങ്കിലും ഉണ്ടായിരിക്കണമെന്നും മറ്റൊരു വിഡിയോയിൽ ലസിത പറഞ്ഞിരുന്നു.

Read more