മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. താരത്തെ പറ്റി പറയുന്ന ഒരു ചെറിയ പെൺകുട്ടിയുടെ റീലാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറലാവുന്നത്. നടൻ ബേസിൽ ജോസഫിനെക്കുറിച്ച് ചോദിച്ചപ്പോൾ അതേതാ നടൻ എന്നാണ് പെൺകുട്ടി ചോദിക്കുന്നത്. ഇത് നടൻ അല്ലെന്നും മീൻ വിയ്ക്കാൻ വരുന്ന യൂസഫിക്ക ആണെന്നുമാണ് ഈ കൊച്ചുമിടുക്കി വാദിക്കുന്നത്. രസകരമായ ഈ റീൽ രണ്ട് കോടിയിലധികം ആളുകളാണ് ഇതിനോടകം കണ്ടത്. ഇസാന ജെബിൻചാക്കോ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഏറ്റവും ഇഷ്‌ടപ്പെട്ട നടൻ ആരാണെന്നാണ് അച്ഛൻ പെൺകുട്ടിയോട് ചോദിക്കുന്നത്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ബേസിൽ ജോസഫ് ഇവരിൽ ആരെയാണ് ഏറ്റവും കൂടുതൽ ഇഷ്‌ടമെന്നാണ് ചോദ്യം. അപ്പോഴാണ് കുട്ടിയുടെ രസകരമായ മറുപടി. ബേസിലോ അങ്ങനൊരു നടൻ ഇല്ലെന്നായിരുന്നു ആദ്യം കുട്ടി പറയുന്നത്. പിന്നലെ കുട്ടിക്ക് ബേസിലിൻ്റെ ചിത്രം കാണിച്ചുകൊടുക്കുന്നു. പിന്നെ വളരെ ഗൗരവത്തോടെ ആ ചിത്രം നോക്കിയ കുട്ടിയുടെ മറുപടിയാണ് ഏറെ രസകരം.
ഇത് വീട്ടിൽ മീൻ വിയ്ക്കാൻ വരുന്ന യൂസഫിക്കാ അല്ലേയെന്ന ചോദ്യമാണ് കുട്ടി തിരിച്ചു ചോദിക്കുന്നത്. താൻ കണ്ടിട്ടുണ്ടെന്നും ഇതാണ് യൂസഫിക്കായെന്നും കുട്ടി തറപ്പിച്ചു പറയുന്നു. സ്‌കൂട്ടറിന്റെ പുറകിൽ വലിയ പെട്ടി മീൻ വച്ചോണ്ടാണ് വരുന്നതെന്നും കുട്ടി പറയുന്നത് കേൾക്കാം. അതേസമയം വിഡിയോ വൈറലായതിനു പിന്നാലെ മറുപടിയുമായി ബേസിലും രംഗത്തെത്തി. “മോളേ നീ കേരളത്തിലോട്ട് വാ… കാണിച്ചു തരാം… രണ്ട് കിലോ മത്തിയും കൊണ്ടുവരാം” എന്ന മറുപടിയാണ് താരം നൽകുന്നത്.
View this post on Instagram







