കാത്തിരിപ്പിന് അവസാനം; 'ദളപതി 67' ടൈറ്റില്‍ പ്രഖ്യാപനം നാളെ

ആരാധകര്‍ വലിയ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ദളപതി 67’. ചിത്രത്തിലെ അഭിനേതാക്കളില്‍ ചിലരെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം തൃഷ-വിജയ് കോംബോ കാണാനാകുന്നതിലെ ആവേശവും ആരാധകര്‍ പങ്കുവച്ചു.

ഇപ്പോഴിതാ വിജയ്യുടെ 67-ാം ചിത്രത്തിന്റെ ടൈറ്റില്‍ നാളെ അനൗണ്‍സ് ചെയ്യുമെന്ന് അറിയിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിന്റെ ടൈറ്റില്‍ റിവീല്‍ നാളെ വൈകീട്ട് അഞ്ച് മണിക്കാണ്.

വിജയ്‌യും തൃഷയും 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഒന്നിക്കുന്നത്. സംവിധായകന്‍ ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. സഞ്ജയ് ദത്ത്, പ്രിയ ആനന്ദ്, സാന്‍ഡി, മിഷ്‌കിന്‍, മന്‍സൂര്‍ അലി ഖാന്‍, അര്‍ജുന്‍, മാത്യു തോമസ് എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.

ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് അനിരുദ്ധ് രവിചന്ദ്രന്‍ ആണ്. ഛായാഗ്രഹണം മനോജ് പരമഹംസയാണ്. സംഘട്ടന സംവിധാനം അന്‍പറിവ്, എഡിറ്റിം?ഗ് ഫിലോമിന്‍ രാജ്, കലാസംവിധാനം എന്‍ സതീഷ് കുമാര്‍, നൃത്ത സംവിധാനം ദിനേശ്. ലോകേഷിനൊപ്പം രത്മകുമാറും ധീരജ് വൈദിയും ചേര്‍ന്നാണ് സംഭാഷണ രചന നിര്‍വ്വഹിക്കുന്നത്. സിനിമയുടെ ചിത്രീകരണം കശ്മീരില്‍ നടക്കുന്നുണ്ട്. നെറ്റ്ഫ്‌ലിക്‌സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.