കാത്തിരിപ്പ് അവസാനിക്കുന്നു... ഗർജ്ജനം നാളെ തുടങ്ങുന്നു; 'വൃഷഭ'യുടെ വമ്പന്‍ അപ്‌ഡേറ്റ് നാളെ!

മോഹന്‍ലാലിനെ നായകനാക്കി ഒരുങ്ങുന്ന ബ്രഹ്‌മാണ്ഡ പാന്‍ ഇന്ത്യന്‍ ചിത്രം ‘വൃഷഭ’യുടെ ഓരോ അപ്‌ഡേറ്റുകൾക്കായും ആരാധകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച പ്രധാന അപ്‌ഡേറ്റ് നാളെ പുറത്തുവിടുമെന്ന് അറിയിച്ചിരിക്കുകയാണ് മോഹന്‍ലാല്‍.

കാത്തിരിപ്പ് അവസാനിക്കുന്നു…ഗർജ്ജനം നാളെ തുടങ്ങുമെന്ന പോസ്റ്ററാണ് മോഹൻലാൽ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. സിനിമയുടെ ഡബ്ബിങ് പൂർത്തിയായെന്ന് കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ അറിയിച്ചിരുന്നു.

നന്ദകിഷോർ സംവിധാനം ചെയ്യുന്ന വൃഷഭ തെലുങ്ക്- മലയാളം ദ്വിഭാഷാ ചിത്രമായാണ് ഒരുങ്ങുന്നത്. എന്നാൽ തമിഴ്, കന്നഡ, ഹിന്ദി ഭാഷകളില് മൊഴിമാറ്റി പ്രദർശനത്തിനെത്തും. . ഒക്ടോബർ 16 ന് ചിത്രം തിയേറ്ററുകളിൽ എത്തും.

Read more