'ദി പ്രീസ്റ്റ്' കുടുംബസദസ്സുകളിലേക്ക്;  വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ റിലീസ് പ്രഖ്യാപിച്ചു

തീയേറ്ററുകളിലെയും ഒ.ടി.ടി പ്ലാറ്റ്‌ഫോമിലെയും വിജയത്തിനുശേഷം മമ്മൂട്ടി ചിത്രം  ചിത്രം “ദി പ്രീസ്റ്റ്” കുടുംബസദസ്സുകളിലേക്ക്

ഏഷ്യാനെറ്റിലൂടെ ജൂണ്‍ നാലിന് (വെള്ളിയാഴ്ച)7PMന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും. ഇക്കാര്യം നിര്‍മ്മാതാവ് ആന്റോ ജോസഫാണ് അറിയിച്ചത്.

ആദ്യമായി മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിക്കുന്ന ചിത്രമാണ് ‘ദി പ്രീസ്റ്റ്’.  നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നിഖില വിമല്‍, ശ്രീനാഥ് ഭാസി, സാനിയ ഇയപ്പന്‍, ബേബി മോണിക്ക എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു.ചിത്രത്തിന്റെ നിര്‍മ്മാണം ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനുമാണ്. ദീപു പ്രദീപും ശ്യാം മേനോനുമാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. അഖില്‍ ജോര്‍ജാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.