യുദ്ധകാഹളം മുഴക്കി സെയ് റാ; ഞെട്ടിപ്പിക്കുന്ന പ്രീ റിലീസ് ബിസിനസ്

മെഗാസ്റ്റാര്‍ ചിരഞ്ജീവി നായകനായെത്തുന്ന ബഹ്മാണ്ഡ ചിത്രം “സെയ് റാ നരസിംഹ റെഡ്ഡി”ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. 250 കോടി ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ പ്രി-റിലീസ് ബിസിനസ് റിപ്പോര്‍ട്ടുകള്‍ പുറത്തെത്തി. 197.80 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ്സാണ് സെയ് റാ ചെയ്തിരിക്കുന്നത്.

നിസാം: 30 കോടി, സെഡഡ്: 22 കോടി, നെല്ലൊര്‍: 5.20 കോടി, കൃഷ്ണ: 9.60 കോടി, ഗുന്‍ടുര്‍: 11.50 കോടി, വിസാഗ്: 14.40 കോടി, ഈസ്റ്റ് ഗോദാവരി: 10.40 കോടി, വെസ്റ്റ് ഗോദാവരി: 9.20 കോടി, കര്‍ണാടക: 28 കോടി, തമിഴ്‌നാട്: 50 കോടി, കേരള: 2.50 കോടി എന്നിങ്ങനെയാണ് കണക്കുകള്‍.

ഹൈദരാബാദില്‍ നടന്ന ഗംഭീര പ്രി-റിലീസ് ചടങ്ങിന് പിന്നാലെ മുംബൈ, ചെന്നൈ, ബാഗ്ലൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ താരങ്ങള്‍ പ്രെമോഷനായി എത്തും. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന സെയ് റാ കോനിഡെല്ലാ പ്രൊഡക്ഷന്‍സിന്റെ കീഴില്‍ റാംചരണാണ് നിര്‍മിക്കുന്നത്. അമിതാഭ് ബച്ചന്‍, ജഗപതി ബാബു, നയന്‍താര, വിജയ് സേതുപതി, തമ്ന്ന, കിച്ച സുദീപ്, ബ്രഹ്മാജി, രവി കിഷന്‍, ഹുമ ഖുറേഷി എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.