ബോക്‌സോഫീസില്‍ മിന്നല്‍പ്പിണരായി നരസിംഹ റെഡ്ഡി; കളക്ഷന്‍ റിപ്പോര്‍ട്ട്

ബോക്‌സോഫീസില്‍ ജൈത്രയാത്ര നടത്തി ചിരഞ്ജീവി നായകനായെത്തിയ സെയ് റാ നരസിംഹ റെഡ്ഡി . ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും ടീസറുമൊക്കെ തരംഗമായിരുന്നു. സിനിമ തിയേറ്ററുകളില്‍ എത്തിയപ്പോഴും പ്രേക്ഷകര്‍ വലിയ സ്വീകരണമാണ് നല്‍കിയിരിക്കുന്നത്. ഹൈദരബാദ് ആര്‍ടിസി എക്‌സ് റോഡില്‍ മാത്രം ചിത്രം സ്വന്തമാക്കിയത് 25 ലക്ഷം രൂപയാണ്.

യുഎസ്സില്‍ ചിത്രം ആദ്യ ദിനം ഏഴ് കോടിയിലധികം സ്വന്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. തെലുങ്ക് ചിത്രം 25 ലക്ഷവും തമിഴ് ഡബ്ബ് പതിപ്പ് ഏഴ് ലക്ഷം രൂപയുമാണ് സ്വന്തമാക്കിയത്. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് ആണ്. 160 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.

ചിത്രത്തില്‍ ചിരഞ്ജീവിയുടെ കഥാപാത്രത്തിന്റെ ഗുരുവായ ഗോസായി വെങ്കണ്ണയായി അമിതാഭ് ബച്ചന്‍ എത്തുന്നു. സെയ് റാ നരസിംഹ റെഡ്ഡിയില്‍ ആക്ഷന്‍ രംഗങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. റാം- ലക്ഷ്മണ്‍, ഗ്രേഗ് പവല്‍ തുടങ്ങിയവരാണ് ആക്ഷന്‍ രംഗങ്ങള്‍ കൊറിയോഗ്രാഫി ചെയ്യുന്നത്. ചിത്രത്തിലെ യുദ്ധ രംഗത്തിനു മാത്രം 55 കോടി രൂപയാണ് ചെലവിട്ടതായാണ് റിപ്പോര്‍ട്ട്.

നയന്‍താരയാണ് നായിക. ശ്രീവെന്നെല സീതാരാമ ശാസ്ത്രിയുടെ വരികള്‍ക്ക് അമിത് ത്രിവേദിയാണ് സംഗീതം പകരുന്നത്.