അങ്ങനെ ആ റെക്കോർഡും ഇനി കാന്താരയ്ക്ക് സ്വന്തം..

ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുന്ന ഋഷഭ് ഷെട്ടി ചിത്രം കാന്താര ചാപ്റ്റർ 1നെ തേടി മറ്റൊരു നേട്ടം കൂടി. റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോൾ കേരളത്തിൽ ഉൾപ്പെടെ വൻ കളക്ഷൻ നേടിക്കൊണ്ട് മുന്നേറുകയാണ് കാന്താര. അതിനിടെയാണ് മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുന്നത്.

കേരളം, തമിഴ്നാട് ഉൾപ്പെടെയുള്ള എല്ലാ സൗത്ത് മാർക്കറ്റിലും 50 കോടി ഗ്രോസ് കളക്ഷൻ നേടുന്ന നാലാമത്തെ സിനിമയായി മാറിയിരിക്കുകയാണ് ചിത്രം. ജയിലർ, കെജിഎഫ് 2, ബാഹുബലി 2 എന്നീ ചിത്രങ്ങളാണ് ഇതിന് മുൻപ് ഈ റെക്കോർഡ് നേട്ടത്തിലേക്ക് എത്തിയ സിനിമകൾ.

തമിഴ്‌നാട്ടിൽ നിന്ന് 70 കോടിയോളമാണ് കാന്താര ഇതുവരെ നേടിയത്. രണ്ടാഴ്ച കൊണ്ട് 717.50 കോടി രൂപയാണ് സിനിമയുടെ ആഗോള ഗ്രോസ് കളക്ഷൻ. സിനിമ അധികം വൈകാതെ തന്നെ 1000 കോടിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. ബോളിവുഡിലെയും തെലുങ്കിലെയും ചില വമ്പൻ സിനിമയുടെ കളക്ഷനെ കാന്താര മാറി കടന്നിട്ടുണ്ട്.

2022ൽ റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താരയുടെ രണ്ടാം ഭാഗമായ കാന്താര ചാപ്റ്റർ 1. കാന്താരയിലെ അഭിനയത്തിന് ഋഷഭിനെ തേടി മികച്ച നടനുള്ള ദേശീയ പുരസ്കാരവും എത്തിയിരുന്നു.

Read more