ഇത് സാറയോ? അതിശയിച്ച് ആരാധകര്‍, വീഡിയോ

ബോളിവുഡ് സിനിമാപ്രേമികളെയും ആരാധകരെയും ഒരു പോലെ അതിശയിപ്പിക്കുന്നതാണ് നടി സാറാ അലി ഖാന്റെ മാറ്റം. ഇപ്പോള്‍ ഉള്ളതിന്റെ ഇരട്ടി ഭാരം സാറയ്ക്ക് മുമ്പുണ്ടായിരുന്നു. അമിതവണ്ണവും ഭാരവും വ്യായാമത്തിലൂടെയും ഡയറ്റിലൂടെയും കുറച്ചാണ് താരം ശരീര ഭംഗി വീണ്ടെടുത്തത്. ഇപ്പോഴിതാ, തന്റെ പഴയകാല വീഡിയോ പങ്കുവെച്ച് വീണ്ടും അത്ഭുപ്പെടുത്തുകയാണ് സാറ.

ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നതിനു മുമ്പുള്ള സാറയെ ആണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഒരു വിമാനയാത്രയ്ക്കിടെ പകര്‍ത്തിയ വീഡിയോ ആണിത്. ഒറ്റനോട്ടത്തില്‍ സാറ തന്നെയോ എന്ന് സംശയം തോന്നാം.

96 കിലോയോളമായിരുന്നു സാറയുടെ ശരീരഭാരം. നമ്രത പുരോഹിത് എന്ന തന്റെ ട്രെയിനര്‍ക്കാണ് സാറ ഇപ്പോഴത്തെ രൂപത്തില്‍ എത്തിയതിനുള്ള മുഴുവന്‍ ക്രെഡിറ്റും നല്‍കുന്നത്. 46 കിലോയോളമാണ് സാറ തന്റെ? ശരീരഭാരം കുറച്ചത്.

https://www.instagram.com/p/B72SIOXJkaL/?utm_source=ig_embed