'മാര്‍ക്കോണി മത്തായി' എല്ലാ വിഭാഗത്തിലുള്ള പ്രേക്ഷകരെയും ടാര്‍ജറ്റ് ചെയ്യുന്ന സിനിമ, കാണുന്നവര്‍ സന്തോഷത്തോടെ തീയേറ്റര്‍ വിടുമെന്ന് ഉറപ്പുണ്ട്; സനില്‍ കളത്തില്‍

ജയറാം- വിജയ് സേതുപതി ചിത്രം മാര്‍ക്കോണി മത്തായി തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. തന്റെ ചിത്രം എല്ലാവിഭാഗത്തിലുള്ള പ്രേക്ഷകര്‍ക്കും വേണ്ടിയുള്ളതാണെന്ന് സംവിധായകന്‍ സനില്‍ കളത്തില്‍ പറയുന്നു. സിനിമ ഒരു ആര്‍ട്ട് ഫോം ആണ്. അത് യുവാക്കള്‍ക്ക് മാത്രമൊന്ന്, കുടുംബ പ്രേക്ഷകര്‍ക്ക് വേറൊന്ന് അങ്ങെനെയില്ല. എല്ലാവരെയും ടാര്‍ജറ്റ് ചെയ്യാന്‍ പറ്റണം. അത്തരത്തില്‍ മാര്‍ക്കോണി മത്തായി എല്ലാ വിഭാഗത്തിലുള്ള പ്രേക്ഷകരെയും ടാര്‍ജറ്റ് ചെയുന്ന സിനിമയാണ്. ഒരു ഫീല്‍ ഗുഡ് മൂവിയാണ് ഇത്. എന്റെ സിനിമ പൊലൂഷന്‍ ഉണ്ടാക്കില്ല. കാണുന്നവര്‍ സന്തോഷത്തോടെ തീയേറ്റര്‍ വിടുമെന്ന് ഉറപ്പുണ്ട്. അദ്ദേഹം പറഞ്ഞു.

സജന്‍ കളത്തില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവുമെഴുതുന്നത് സനില്‍ കളത്തില്‍, റെജീഷ് മിഥില എന്നിവര്‍ ചേര്‍ന്നാണ്. സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമചന്ദ്രന്‍ എ. ജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. കണ്മണി രാജയാണ് ചിത്രത്തിന്റെ തമിഴ് ഡയലോഗുകള്‍ ചെയ്യുന്നത്.

Read more

അനില്‍ പനച്ചൂരാന്‍, ബി.കെ ഹരി നാരായണന്‍ എന്നിവരുടെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ സംഗീതം പകരുന്നു. അജു വര്‍ഗീസ്, ജോയ് മാത്യു, സുധീര്‍ കരമന, മാമുക്കോയ, അനീഷ്,കലാഭവന്‍ പ്രജോദ്, ഇടവേള ബാബു, മല്ലിക സുകുമാരന്‍, ശശി കലിംഗ, ടിനി ടോം തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.