തെന്നിന്ത്യൻ ചലച്ചിത്ര താരം ആർ എസ് ശിവാജി അന്തരിച്ചു

പ്രമുഖ തെന്നിന്ത്യൻ ചലച്ചിത്ര താരം ആർ.എസ് ശിവാജി(66) അന്തരിച്ചു. തമിഴ് സിനിമകളിൽ ശ്രദ്ധേയമായ ഹാസ്യ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

80-90 കളിലെ കമൽഹാസൻ ചിത്രങ്ങളിലെ സ്ഥിരസാന്നിധ്യമായിരുന്നു.   സഹസംവിധായകൻ, സൗണ്ട് ഡിസൈനർ, ലൈൻ പ്രൊഡ്യൂസർ തുടങ്ങീ നിലകളിലും ഒരുപാട് സംഭാവനകൾ നല്കി.

നടനും നിർമ്മാതാവുമായ എം.ആർ സന്താനത്തിന്റെ മകനായി 1956 ൽ ചെന്നൈയിൽ ജനിച്ചു.

അൻപേ ശിവം,കൊളമാവ് കോകില,ധാരാള പ്രഭു,സുരറൈ പോട്ര്,ഗാർഗി,വിക്രം  എന്നിവ പ്രധാന സിനിമകളാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ യോഗി ബാബു ചിത്രം ലക്കി മാനിലും അഭിനയിച്ചിരുന്നു.