അഞ്ഞൂറ് രൂപയ്ക്ക് വേണ്ടി തെണ്ടിയിട്ടുണ്ട്, ആ അവസ്ഥ ഇന്നില്ല.. ആരുടെ മുന്നിലും കൈ നീട്ടാതെ ജീവിക്കുന്നു: രേണു സുധി

റീല്‍സുകളിലും ഷോര്‍ട്ട് ഫിലിമുകളിലും പ്രത്യക്ഷപ്പെട്ടതോടെ രൂക്ഷമായ സൈബര്‍ ആക്രമണത്തിന് ഇരയാകേണ്ടി വന്നിരുന്നു രേണു സുധിക്ക്. അന്തരിച്ച നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ ഭാര്യ എന്ന ലേബലിലാണ് അഭിനയരംഗത്തേക്ക് എത്തിയതെങ്കിലും ബിഗ് ബോസ് അടക്കമുള്ള റിയാലിറ്റി ഷോകളില്‍ പ്രത്യക്ഷപ്പെട്ടതോടെ രേണുവിനെ പ്രേക്ഷകര്‍ അറിഞ്ഞ് തുടങ്ങി.

കടുത്ത സാമ്പത്തിക പ്രയാസങ്ങളില്‍ കഴിഞ്ഞിരുന്ന തനിക്ക് ഇന്ന് മറ്റൊരാളെയും ആശ്രയിക്കാതെ ജീവിക്കാന്‍ സാധിക്കുന്നുണ്ട് എന്നാണ് രേണു സുധി പറയുന്നത്. ”എന്റെ പിള്ളേര്‍ക്ക് എന്തെങ്കിലും മേടിച്ച് കൊടുക്കാന്‍ ആരോടെങ്കിലും അഞ്ഞൂറ് രൂപ ചോദിക്കണം എന്ന് വരെ കരുതിയിരുന്നു. പലരും ആ സമയത്ത് സഹായിച്ചു.”

”അഞ്ഞൂറ് ചോദിച്ചപ്പോള്‍ ആയിരം തന്നവരുണ്ട്. ഒന്നും തരാനില്ലെന്ന് പറഞ്ഞവരുമുണ്ട്. ലക്ഷങ്ങളോ കോടികളോ ഒന്നും എന്റെ കയ്യില്‍ ഇല്ല. പക്ഷേ അഞ്ഞൂറ് രൂപയ്ക്ക് വേണ്ടി തെണ്ടേണ്ട അവസ്ഥ ഇന്നില്ല. ആരുടെ മുന്നിലും കൈ നീട്ടാതെ വീട്ടുകാരുടെയും കുഞ്ഞുങ്ങളുടെയും എന്റെയും കാര്യങ്ങള്‍ നടന്ന് പോകാനുള്ള വരുമാനമുണ്ട്. പണ്ട് എന്റെ അക്കൗണ്ട് സീറോ ബാലന്‍സിലായിരുന്നു.”

”ഇപ്പോള്‍ ആ അവസ്ഥ മാറി. ഇഷ്ടംപോലെ വര്‍ക്കും ഉണ്ട്” എന്നാണ് രേണു ഒരു ഓണ്‍ലൈന്‍ ചാനലിനോട് പ്രതികരിച്ചത്. ഷോര്‍ട്ട് ഫിലിമുകളും ഉദ്ഘാടനങ്ങളും പ്രമോഷനുകളുമായി തിരക്കിലാണ് രേണു. ഇതിനിടെ ഇന്റര്‍നാഷനല്‍ ട്രിപ്പും രേണു പോയിരുന്നു. ഈ യാത്രയുടെ പേരിലും രേണു രൂക്ഷമായ സൈബര്‍ ആക്രമണം നേരിട്ടിരുന്നു.

Read more

ഒരു ബാര്‍ റെസ്റ്റോറന്റില്‍ മദ്യപന്മാരുടെ മുന്നില്‍ ഡാന്‍സ് ചെയ്തു എന്നായിരുന്നു പ്രധാന വിമര്‍ശനം. താനൊരു കലാകാരിയാണെന്നും പാട്ട് പാടുന്നതും ഡാന്‍സ് ചെയ്യുന്നതുമൊന്നും ഒരു തെറ്റല്ലെന്നും രേണു പറയുന്നു. അതൊരു ഫാമിലി ബാര്‍ റെസ്റ്റോറന്റായിരുന്നു. ഞാന്‍ എന്റെ മൂത്ത മകനോടും കുടുംബത്തോടും പറഞ്ഞിട്ടാണ് പോയത് എന്നും രേണു വ്യക്തമാക്കിയിട്ടുണ്ട്.