ഐ. വി ശശി എന്ന ഹിറ്റ് മേക്കർ; മലയാള സിനിമയുടെ ജനപ്രിയ സംവിധായകൻ

മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിൽ സൂപ്പർ താര ബാധ്യതകളില്ലാതെ സംവിധായകന്റെ പേര് കണ്ട് പ്രേക്ഷകർ  സിനിമയ്ക്ക് കയറിയിരുന്ന കാലമുണ്ടായിരുന്നു. അത്തരത്തിൽ മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരുടെ നിരയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന സംവിധായകനാണ് ഐ. വി ശശി.
രതിയും പ്രണയവും പ്രതികാരവും നിറഞ്ഞുനിൽക്കുന്ന കഥാപാത്രങ്ങൾ ഐ. വി ശശി സിനിമകളിലെ സ്ഥിര സാന്നിധ്യമായിരുന്നു. മനുഷ്യന്റെ എല്ലാ വൈകാരിക തലങ്ങളും തന്റെ കഥാപാത്രങ്ങളിലൂടെ അദ്ദേഹം വെള്ളിത്തിരയിൽ കൊണ്ടുവന്നു. മലയാള സിനിമയുടെ ചരിത്രം ഐ. വി ശശിയുടേത് കൂടിയാണ്. മൂന്ന് പതിറ്റാണ്ടുകളുടെ സിനിമ ജീവിതം, നൂറ്റിഅൻപതിൽ പരം സിനിമകൾ. ഐ. വി ശശി ഓർമ്മയായിട്ട് ഇന്നേക്ക് ആറ് വർഷം

ഐ വി ശശി - ഒരു മെഗാഹിറ്റ് ജീവിതം

ഐ. വി ശശി എന്ന ടൈറ്റിൽ കാർഡ് മലയാള സിനിമയിൽ സൃഷ്ടിച്ച കോളിളക്കം ചെറുതല്ല. വർഷത്തിൽ പത്തും പതിനഞ്ചും സിനിമകൾ ചെയ്ത് മലയാളത്തിൽ സൂപ്പർ താരങ്ങളെക്കാൾ തിരക്കുള്ള സംവിധായകനായി അദ്ദേഹം മാറി. എം. ടി, പത്മരാജൻ, ജോൺ പോൾ, ലോഹിതദാസ്, ടി ദാമോദരൻ തുടങ്ങീ നിരവധി പ്രതിഭകളുടെ പ്രവൃത്തിക്കാൻ ഐ. വി ശശിക്ക് അവസരം ലഭിച്ചിട്ടുണ്ട്.

Avalude Ravukal (1978) - IMDb

ഭരതൻ, പത്മരാജൻ, അരവിന്ദൻ, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങീ
സംവിധായകർ തങ്ങളുടെ കരിയറിൽ ആർട്ട് ഹൌസ് സിനിമകൾക്ക് കൂടുതൽ പ്രാധാന്യം കൊടുത്തപ്പോൾ ഐ. വി ശശി അതിൽ നിന്നെല്ലാം മാറി സഞ്ചരിച്ചു. മാസ്- ആക്ഷൻ ഴോണറിലുള്ള കച്ചവട സാധ്യതയുള്ള സിനിമകളായിരുന്നു ഐ. വി ശശി കൂടുതലും ചെയ്തിരുന്നത്.

10 Malayalam Movies In Which Mammootty And Mohanlal Acted Together | Latest Articles | NETTV4U

മദ്രാസ് സ്കൂൾ ഓഫ് ആർട്സിൽ നിന്നും ചിത്രകല പഠിച്ച ഐ. വി ശശി മലയാള സിനിമയിൽ ബാനർ എഴുത്തുകാരനായാണ് തന്റെ കരിയർ തുടങ്ങുന്നത്. പിന്നീട് സിനിമയുടെ പിന്നണിയിൽ കലാ സംവിധായകനായും ഛായാഗ്രഹണ സഹായിയായും ഐ. വി ശശി ചെറിയ ചെറിയ ജോലികൾ ചെയ്തു മുന്നോട്ട് പോയി. പ്രേം നസീറും മധുവും നിറഞ്ഞു നിന്ന മലയാള സിനിമയിൽ അന്ന് കെ. പി ഉമ്മറിനെ നായകനാക്കി 1975 ൽ ‘ഉത്സവം’ എന്ന തന്റെ ആദ്യ ചിത്രം സംവിധാനം ചെയ്തു.

ഓർമകളിൽ ഐ.വി. ശശി | IV Sasi | Kerala News | Malayalam News | Manorama Online

പിന്നീട് മലയാള സിനിമയുടെ ജനപ്രിയ നായകൻ ജയനെ വെച്ച് ‘അങ്ങാടി’ എന്ന സിനിമ സംവിധാനം ചെയ്തു. അത് ജയന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നായിരുന്നു. പിന്നീട് എം. ടിയുടെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനാക്കി ‘തൃഷ്ണ’ സംവിധാനം ചെയ്തു. ഇന്നത്തെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയെയും മോഹൻലാലിനേയും ഒരുമിച്ച് കൊണ്ടുവന്ന ആദ്യ സംവിധായകൻ കൂടിയാണ് ഐ. വി ശശി. അഹിംസ എന്ന ചിത്രത്തിലൂടെയായിരുന്നു അത്. പിന്നീട് വന്ന ‘അവളുടെ രാത്രികൾ’ മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച സിനിമകളുടെ കൂട്ടത്തിൽ തന്നെ ഉൾപ്പെടുന്നു. 1977 ൽ പന്ത്രണ്ട് സിനിമകളാണ് ഐ. വി ശശിയുടെ സംവിധാനത്തിൽ പുറത്തുവന്നത്. അതിൽ തന്നെ എല്ലാ സിനിമകളും സാമ്പത്തിക വിജയം നേടിയതും ഹിറ്റ് സിനിമകളുമായിരുന്നു.

ഓർമകളിൽ ഐ.വി. ശശി | IV Sasi | Kerala News | Malayalam News | Manorama Online

ഇതാ ഇവിടെ വരെ, മനസാ വാചാ കര്‍മ്മണാ, ഏഴാം കടലിനക്കരെ, ഈ നാട്, തുഷാരം, അഹിംസ, ഇന്നല്ലെങ്കില്‍ നാളെ, അതിരാത്രം, കാണാമറയത്ത്, ആള്‍ക്കൂട്ടത്തില്‍ തനിയെ, അടിയൊഴുക്കുകള്‍, കരിമ്പിന്‍ പൂവിനക്കരെ, 1921, ആവനാഴി, ഇടനിലങ്ങള്‍, ഇൻസ്പെക്ടർ ബൽറാം, മൃഗയ, ദേവാസുരം തുടങ്ങീ നിരവധി ഹിറ്റ് സിനിമകളാണ് ഐ. വി ശശി എന്ന സംവിധായകൻ മലയാളത്തിൽ സൃഷ്ടിച്ചത്.

IV Sasi: the hitmaker who discovered Mammootty, the actor - Malayalam Filmibeat

1983 ൽ ആരൂഢത്തിന് ദേശിയോദ്ഗ്രഥനചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. 1989 ൽ മൃഗയ എന്നാ ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം ഐ. വി ശശി സ്വന്തമാക്കി. 1984 ൽ ആൾക്കൂട്ടത്തിൽ തനിയേ മലയാളത്തിലെ മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. 1921 എന്ന ചിത്രം 1988 ലെ ജനപ്രീതി നേടിയ ചിത്രത്തിനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം നേടി. ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2014ലെ ജെ സി ഡാനിയല്‍ പുസ്‌കാരവും ഐ. വി ശശി നേടിയിരുന്നു.

Devasuram Movie: Showtimes, Review, Songs, Trailer, Posters, News & Videos | eTimes

തിരക്കഥാകൃത്ത് ടി ദാമോദരനുമായി 25 സിനിമകളിലും ആലപ്പി ഷരീഫുമയി 23 സിനിമകളിലും അദ്ദേഹം ഒന്നിച്ചു. കയ്യടക്കമുള്ള സംവിധാനം തന്നെയായിരുന്നു ഐ. വി ശശിയുടെ പ്രത്യേകത. 2009 നു ശേഷം സിനിമകൾ ഒന്നും തന്നെ ചെയ്തില്ലെങ്കിലും മലയാള സിനിമയുടെ ചരിത്രം പറയുമ്പോൾ ഐ. വി ശശി എന്ന പേര് ഒരിക്കലും വിസ്മരിക്കാൻ കഴിയില്ല.