മിയ മാല്‍ക്കോവ നായികയാകുന്ന രാം ഗോപാല്‍ വര്‍മ്മ ചിത്രം 'ക്ലൈമാക്‌സി'ന്റെ ട്രെയ്‌ലര്‍ പുറത്ത്

സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ ഒരുക്കിയ ഹൊറര്‍ ത്രില്ലര്‍ “ക്ലൈമാക്‌സ്” ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. അമേരിക്കന്‍ അഡല്‍റ്റ് മൂവി താരം മിയ മാല്‍ക്കോവ നായികയാകുന്ന ചിത്രത്തിന്റെ ട്രെയ്‌ലറില്‍ ചൂടന്‍ രംഗങ്ങളാണുള്ളത്.

ഇറോട്ടിക് ത്രില്ലറായ ക്ലൈമാക്‌സ് ശ്രേയസ് ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യും. മെയ് 29ന് രാവിലെ 11 മണിക്ക് ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്ന് സംവിധായകന്‍ ട്വീറ്റ് ചെയ്തു.

രാം ഗോപാല്‍ വര്‍മ്മ ഒരുക്കിയ “ഗോഡ്”, “സെക്സ് ആന്‍ഡ് ട്രൂത്ത്” എന്ന ഡോക്യൂമെന്ററികളിലും മിയ മാല്‍ക്കോവയായിരുന്നു കേന്ദ്ര കഥാപാത്രം.

Read more