'വീര്‍ രജനികാന്ത്'; പുതിയ അതിഥി വരവേറ്റ് രജനി കുടുംബം

പുത്തൻ അതിഥിയെ വരവേറ്റ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും കുടുംബവും. പുതിയ അതിഥിയുടെ വിശേഷങ്ങൾ പങ്കുവെച്ച് രജനികാന്തിന്റെ മകൾ സൗന്ദര്യ രജനികാന്താണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചത്.

തങ്ങൾക്ക് രണ്ടാമത് ഒരു കുഞ്ഞു പിറന്നെന്നും ഞങ്ങൾ രണ്ടാമതും അച്ഛനുമമ്മയുമാകുകയാണെന്നാണ് പോസ്റ്റ്. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് സൗന്ദര്യ സന്തോഷ വാര്‍ത്ത പങ്കുവച്ചിരിക്കുന്നത്.

വീര്‍ രജനികാന്ത് എന്നാണ് കുഞ്ഞിന് നല്‍കിയിരിക്കുന്ന പേര്. ഭര്‍ത്താവ് വിശാഖ്, മൂത്തമകന്‍ വേദ് എന്നിവരോടൊപ്പമുള്ള തന്റെ ഗര്‍ഭകാലത്തെ ഫോട്ടോ ഷൂട്ട് ചിത്രവും സൗന്ദര്യ പങ്കുവച്ചിട്ടുണ്ട്.

Read more

2019ലായിരുന്നു വിശാഖിന്റെയും സൗന്ദര്യയുടെയും വിവാഹം. പൊന്നിയിന്‍ സെല്‍വത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറായ സൗന്ദര്യ, രജനികാന്തിന്റെ കൊച്ചടൈയാന്‍ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധാന രംഗത്തേക്ക് കാലെടുത്തുവയ്ക്കുന്നത്.