മറ്റൊരു പ്രണയകാവ്യം രചിക്കാന്‍ പ്രഭാസ്; 'രാധേശ്യാം' ഫസ്റ്റ്‌ലുക്ക് പുറത്ത്

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രഭാസിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്. “രാധേ ശ്യാം” എന്ന് പേരിട്ട ചിത്രം ഒരു റൊമാന്റിക് ഹിറ്റ് ആയാണ് ഒരുങ്ങുന്നത്. നടി പൂജ ഹെഗ്‌ഡെയാണ് നായിക. പ്രഭാസും പൂജയും ഒന്നിച്ചു നില്‍ക്കുന്ന ചിത്രമാണ് ഫസ്റ്റ്‌ലുക്കായി റിലീസ് ചെയ്തിരിക്കുന്നത്.

പ്രഭാസിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ റിലീസ് ചെയ്ത പോസ്റ്റര്‍ നിമിഷങ്ങള്‍ക്കകം വൈറലായി. രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം പ്രഭാസിന്റെ ഇരുപതാമത്തെ സിനിമയാണ്. ഭാവി പ്രവാചകനായാണ് പ്രഭാസ് ചിത്രത്തില്‍ വേഷമിടുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

https://www.instagram.com/p/CCcr1VaH32n/?utm_source=ig_embed

തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലാണ് ചിത്രം ഒരുക്കുന്നത്. കൂടാതെ, മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

അടുത്ത വര്‍ഷമാണ് ചിത്രം റിലീസിനെത്തുക. ഗോപി കൃഷ്ണ മൂവീസും യുവി ക്രിയേഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീകാന്ത് പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്.