ഹൊ, പ്രതിമയെ പോലും വിട്ടില്ല; പ്രിയാ വാര്യരുടെ പുതിയ പരസ്യത്തിന് ട്രോള്‍ പൂരം

നടി പ്രിയ വാര്യരുടെ നാഗചൈതന്യയുമൊത്തുള്ള തെലുങ്ക് പരസ്യത്തിന് ട്രോള്‍ പൂരമാണ് ലഭിച്ചത്. ഇപ്പോഴിതാ പ്രിയ വാര്യരുടെ പുതിയ പരസ്യത്തിനും ട്രോള്‍ മഴയാണ്. നടിയുടേതായി ഇറങ്ങിയ പുതിയ പരസ്യത്തിന്റെ യൂട്യൂബ് വിഡിയോയില്‍ പരസ്യത്തിനു ഡിസ് ലൈക്ക് ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. നടിയുടെ അഭിനയത്തെ മാത്രമല്ല പരസ്യത്തിന്റെ വിഎഫ്എക്‌സ് ഇഫക്ടിനെ വരെ ട്രോളന്മാര്‍ വിമര്‍ശിക്കുന്നു.