പോക്കിരിരാജയ്ക്ക് ശേഷം പൃഥ്വിരാജും സംവിധായകൻ വൈശാഖും ഒന്നിക്കുന്ന ഖലീഫ സിനിമയ്ക്ക് തുടക്കമായി. വൈശാഖ് തന്നെയാണ് ചിത്രത്തിന്റെ പൂജ കഴിഞ്ഞ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. പൃഥ്വിയെ നായകനാക്കിയുളള ഖലീഫ ഒരു ഹൈ വോൾട്ടേജ് മാസ് എന്റർടെയ്‌നർ ആയിരിക്കുമെന്ന് സംവിധായകൻ നേരത്തെ അറിയിച്ചിരുന്നു. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ഓഗസ്റ്റ് ആറിനാണ് ആരംഭിക്കുക. ലണ്ടനും പ്രധാന ലൊക്കേഷനാണ്.
ആമിർ അലി എന്ന കഥാപാത്രമായാണ് ഖലീഫയിൽ പൃഥ്വിരാജ് എത്തുക. ‘പ്രതികാരം സ്വർണ്ണത്തിൽ എഴുതപ്പെടും’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ജിനു വി എബ്രഹാം ആണ് ഖലീഫയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിനു വി എബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, സുരാജ് കുമാർ, സാരിഗമ എന്നിവർ ചേർന്നാണ് നിർമ്മാണം. ജേക്ക്സ് ബിജോയ് സംഗീതം ഒരുക്കുന്നു. സത്യൻ സൂര്യൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന സിനിമയ്ക്ക് ഷാജി നടുവിൽ കലാസംവിധാനവും ഷമീർ മുഹമ്മദ് എഡിറ്റിങ്ങും ചെയ്യുന്നു.
2022ൽ പ്രഖ്യാപിച്ച സിനിമയാണ് ഖലീഫ. പിന്നാലെ 2024ൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രം വെളിപ്പെടുത്തി. ടർബോയ്ക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫയിൽ ആക്ഷൻ, റൊമാൻസ്, ഡ്രാമ, ത്രിൽസ് എല്ലാം കോർത്തിണക്കിയിട്ടുണ്ട്. യുകെ, യുഎഇ (ദുബായ്), നേപ്പാൾ, ഇന്ത്യ എന്നിങ്ങനെ നാല് രാജ്യങ്ങളിലാണ് ഷൂട്ടിങ്.
View this post on InstagramRead more