പ്രണവും കല്യാണിയും ഒന്നിക്കുന്നു?

 

പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഹൃദയത്തിന്റെ കലാ സംവിധായകന്‍ പ്രശാന്ത് അമരവിള പങ്കുവച്ച ചിത്രവും ക്യാപ്ഷനുമാണ് ചര്‍ച്ചയായിരിക്കുന്നത്. ഇരുവര്‍ക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ച് ‘വീണ്ടും ഒരുമിക്കാന്‍ പോകുന്നു’ എന്നാണ് അദ്ദേഹം കുറിച്ചത്.

ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞിരിക്കുകയാണ്. പ്രണവുമായാണോ അതോ വിനീത് ശ്രീനുവാസനുമായാണോ ഒന്നിക്കുന്നത്, കാത്തിരിക്കുകയാണ് എന്ന കമന്റുകളാണ് ആരാധകരില്‍ നിന്നും ഉണ്ടാകുന്നത്. അഞ്ജലി മേനോന്‍ ചിത്രത്തില്‍ പ്രണവും കല്യാണിയും വീണ്ടും ഒന്നിക്കുന്നവെന്ന തരത്തില്‍ ചര്‍ച്ചകള്‍ നിലനിന്നിരുന്നു. ഇത് ആ ചിത്രം തന്നെയാണോ എന്നും ആരാധകര്‍ സംശയം പങ്കുവെച്ചിട്ടുണ്ട്.

വിനീത് ശ്രീനിവാസന്‍ ചിത്രം ഹൃദയത്തിന് ശേഷമാണ് ഇരുവരെയും ആരാധകര്‍ ഏറ്റെടുത്തത്. പുതിയ വാര്‍ത്ത കേട്ടതോട് കൂടി വലിയ ആവേശത്തിലാണ് ആരാധകര്‍. .

ദര്‍ശന രാജേന്ദ്രനാണ് ഹൃദയത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. അരുണ്‍ നീലകണ്ഠന്‍ എന്ന യുവാവിന്റെ 17 മുതല്‍ 30 വയസ് വരെയുള്ള ജീവിത ഘട്ടമാണ് ചിത്രം.സിനിമയുടെ തിരക്കഥയും വിനീത് ശ്രീനിവാസന്റേതാണ്. മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രമണ്യം ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.