മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ടർബോ’. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമായ ടർബോക്ക് വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം തിരക്കഥയെഴുതുന്നത് മിഥുൻ മാനുവൽ തോമസാണ്.
ഇപ്പോഴിതാ ചിത്രത്തിന്റെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. കറുത്ത ഷർട്ടും വെള്ള മുണ്ടുമുടുത്ത് ജീപ്പിൽ നിന്നിറങ്ങി മാസ് ലുക്കിൽ നിൽക്കുന്ന ‘ടർബോ ജോസി’ന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിരുന്നു.

എന്നാൽ ചിത്രത്തിൽ മമ്മൂട്ടിക്ക് പകരം മറ്റ് സിനിമാ താരങ്ങളെ വെച്ച് പോസ്റ്റർ റീ ക്രിയേറ്റ് ചെയ്ത് നിരവധി ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആയികഴിഞ്ഞു.

മോഹൻലാൽ, വിജയ്, കമൽ ഹാസൻ, നിവിൻ പോളി, ജയറാം, കുഞ്ചാക്കോ ബോബൻ തുടങ്ങീ ദശമൂലം ദാമു വരെ നിരവധി താരങ്ങളുടെ ‘ടർബോ’ ലുക്ക് ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയത്.
ഇപ്പോഴിതാ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ‘ടർബോ’ ലുക്ക് ആണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. മോളിവുഡ് എഡിറ്റേഴ്സ് ഗാലറി എന്ന ഫേയ്സ്ബുക്ക് ഗ്രൂപ്പിൽ ഗണേഷ്. ആർ എന്ന വ്യക്തിയാണ് പിണറായി വിജയന്റെ ടർബോ ലുക്ക് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ചിത്രത്തെ പ്രശംസിച്ചും വിമർശിച്ചും നിരവധി കമന്റുകളാണ് താഴെ വരുന്നത്. ഇനി വരാൻ പോവുന്നത് ആരുടെയൊക്കെ ടർബോ ലുക്ക് ആണെന്നാണ് ആരാധകർ ആകാക്ഷയോടെ കാത്തിരിക്കുന്നത്.
Read more








